ADVERTISEMENT

മാസം  9000 രൂപ വരെ കറണ്ട്‌ ബില്‍ അടച്ചിരുന്ന ആളായിരുന്നു ബെംഗളൂരു പൃഥ്വി മംഗേരി. സംഗീത സംവിധായകനും മ്യൂസിക് സ്റ്റുഡിയോ ഉടമയും ആണ് പൃഥ്വി. സ്ഥിരമായി വീട്ടില്‍ നടത്തിയിരുന്ന ഡ്രമ്മിങ്  പ്രാക്റ്റീസ് പൃഥ്വിക്ക് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല. അയല്‍ക്കാര്‍ ശബ്ദം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞു പൊലീസില്‍ പരാതി നല്‍കിയ സംഭവങ്ങള്‍ വരെ ഉണ്ടായി. ഇതോടെ പൃഥ്വി തന്റെ സ്റ്റുഡിയോ സൗണ്ട് പ്രൂഫ്‌ ആക്കി. അതോടെ അയക്കാരുടെ പ്രശ്നം ഒതുങ്ങി. പക്ഷേ അന്നുമുതൽ കറണ്ട് ‌ ബില്‍ കുതിച്ചു കയറാന്‍ തുടങ്ങി.  

music-studio

1,500 രൂപ കറണ്ട് ‌ ബില്‍ വന്നിരുന്ന സ്ഥാനത്തു അത്  9,000 വരെ എത്തി. ഇതില്‍ നിന്നൊരു മോചനം എന്ന നിലയ്ക്കാണ് സോളര്‍ പാനല്‍ ഇന്സ്റലേഷന്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ ഒന്നര വർഷം  മുന്‍പ്  5 കിലോ വാട്ട് ശേഷിയുള്ള 15 പാനലുകൾ, അഞ്ചു ലക്ഷം രൂപയ്ക്ക്  പൃഥ്വി ഇന്‍സ്റ്റാള്‍ ചെയ്തു.

solar-panel

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വീട്ടില്‍ വൈദ്യുതി ഉപയോഗം ഇല്ലെങ്കില്‍ Bangalore Electricity Supply Company Limited’s (BESCOM) ഇന്‍സ്റ്റാള്‍ ചെയ്ത മീറ്റര്‍ വഴി അടുത്തുള്ള ട്രാന്‍സ്ഫോര്‍മറിലേക്ക് പോകും എന്നതാണ്.  ഇങ്ങനെ എടുക്കുന്ന  വൈദ്യുതിക്ക്  BESCOM പണവും നല്‍കുന്നുണ്ട്. എന്തായാലും വലിയൊരു തുക മാസം കറണ്ട് ബില്‍ അടച്ചിരുന്ന പൃഥ്വി ഇന്ന് ഏറെ സന്തോഷവാനാണ്. തന്റെ ഡ്രമ്മിങ്  പ്രാക്റ്റീസ് കൊണ്ട് അയല്‍ക്കാര്‍ക്കുള്ള പ്രശ്നങ്ങള്‍ തീർന്നതിനൊപ്പം ചെറിയൊരു അധിക വരുമാനവും നേടാന്‍ സാധിക്കുന്നു. 

solar-family

എന്നാല്‍ റൂഫ് ടോപ്‌ സോളാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ റൂഫിന്റെ ഉറപ്പു പരിശോധിക്കണം എന്നും പൃഥ്വി പറയുന്നു. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ 25 വർഷം വരെ ഈ പാനല്‍ ഉപയോഗിക്കാം.

English Summary- Roof Top Solar Panel Gives Money for Owner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com