ADVERTISEMENT

ലോക്ഡൗൺ കാലത്ത് കേരളത്തിൽ ഏറ്റവും വേരുപിടിച്ചത് ഹോം ഗാർഡൻ വിപണിയാണ്. വീട്ടിൽ ഇരുന്നു ബോറടിച്ചവരൊക്കെ ഇത്തിരിവട്ടത്തിലും പൂന്തോട്ടം ഒരുക്കി. കുറെ നാളായി ഇൻഡോർ പ്ലാന്റുകൾക്ക് കേരളത്തിൽ നല്ല വിപണിയാണ്. 

വീട് മനോഹരമായി സൂക്ഷിക്കുക , മുറിക്ക് അഴക് വർധിപ്പിക്കുക എന്നത് മാത്രമല്ല ഇൻഡോർ  ഗാർഡൻ കൊണ്ട് ഉദ്ദേശിക്കുന്നത്. മനസിന് കുളിർമ നൽകുന്നതും വായു ശുദ്ധീകരിക്കാൻ കഴിയുന്നതും അതിലുപരി പോസിറ്റിവിറ്റി നിറയ്ക്കാൻ കഴിയുന്നതുമായ ചെടികളാൽ വീടിന്റെ അകത്തളങ്ങൾ ഒരു സ്വർഗ്ഗമാക്കി മാറ്റുക എന്നതാണ് ഇൻഡോർ ഗാർഡൻ  കൊണ്ട് ഉദ്ദേശിക്കുന്നത്.  അതിനു പറ്റിയ കുറച്ചുചെടികൾ പരിചയപ്പെടാം.

 

Home and garden concept. House plant with green-yellow leaves Sansevieria trifasciata on a pot or Snake plant in modern bright bedroom
Home and garden concept. House plant with green-yellow leaves Sansevieria trifasciata on a pot or Snake plant in modern bright bedroom

1. സ്നേക്ക് പ്ലാന്റ്

പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള  ചെടിയാണ് ഇത്. കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനായി പരിവർത്തനം ചെയ്യുന്ന ചെടികളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ഇതിന്റെ സ്ഥാനം. ഇത്  പകലും രാത്രിയും ഇൻഡോർ വായു ഫിൽട്ടർ ചെയ്യുന്നു. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാൽ മതി.

heartleaf-philodendron

 

2 ഹാർട്ട് ലീഫ് ഫിലോഡെൻഡ്രോൺ

english-ivy

നാസയുടെ മികച്ച 10 ഇൻഡോർ ചെടികളുടെ പട്ടികയിൽ ഉൾപ്പെട്ട ചെടിയാണ്  ഫിലോഡെൻഡ്രോൺ  ഈ ചെടിയുടെ  ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലുള്ളവയാണ്.വായുവിൽ നിന്ന്  ഫോർമാൽഡിഹൈഡ് ആഗിരണം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്. മിതമായ പ്രകാശം, വളരെ കുറച്ചുമാത്രം വെള്ളം എന്നിവ ലഭ്യമാക്കിയാൽ ഇത് നന്നായി വളരും.

 

golden-pothos-plant

3. ഇംഗ്ലീഷ് ഐവി

അന്തരീക്ഷത്തിൽ നിന്നും വിഷാംശങ്ങളായ ഫോർമാൽഡിഹൈഡ്, ബെൻസീൻ, സൈലീൻ, ടോലുയിൻ എന്നിവ സ്വാംശീകരിക്കുന്നതിൽ ഇംഗ്ലീഷ് ഐവി വളരെ ഫലപ്രദമാണ്.  മലിനമായ വായു ശുദ്ധീകരിക്കാനും അലർജി ലക്ഷണങ്ങൾ മെച്ചപ്പെടുത്താനും ഇതിന് കഴിയും.  മിതമായ വെളിച്ചം; പതിവായി വെള്ളം എന്നിവ ഈ ചെടിക്ക് അനിവാര്യമാണ്.

spider-plant-

 

4. ഗോൾഡൻ പോത്തോസ്

rubber-plant-indoor

ഹാർട്ട് ലീഫ് ഫിലോഡെൻഡ്രോണിന്റെ സൗന്ദര്യാത്മകതയ്ക്ക് സമാനമായി, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ്, ബെൻസീൻ എന്നിവ ഫിൽട്ടർ ചെയ്യുന്നതിന് ട്രെയിലിംഗ് പോത്തോസ് പ്ലാന്റ് ഫലപ്രദമാണ്. മാത്രമല്ല അവയെ പരിപാലിക്കാനും വളരെ എളുപ്പമാണ്. ഏത് സാഹചര്യത്തിലും വളരുന്നതിനാൽ ഇതിനു ‘ക്യൂബിക്കിൾ പ്ലാന്റ്’ എന്ന് വിളിപ്പേര് നൽകിയിരിക്കുന്നു.  മിതമായ വെളിച്ചം; പതിവായി വെള്ളം എന്നിവ ഇതിനാവശ്യമാണ്.

 

Gardenia-Dwarf

5. സ്പൈഡർ പ്ലാന്റ്

കിടപ്പുമുറിയിൽ തൂക്കിയിടാനുള്ള സൗകര്യമുണ്ടെങ്കിൽ വളരെ ഉചിതമായ ഒരു ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് അന്തരീക്ഷത്തിൽ നിന്നും  ബെൻസീൻ, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ്, സൈലിൻ തുടങ്ങിയ വിഷമാലിന്യങ്ങളെ ആഗിരണം ചെയ്യുന്നു. വളരെ ചെറിയ തായ് ആയിരിക്കുമ്പോൾ  ഇടയ്ക്കിടെ സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. എന്നാൽ ചെടി നന്നായി വേരുറച്ചുകഴിഞ്ഞാൽ മിതമായ പ്രകാശം,ഇടയ്ക്കിടെ വെള്ളം എന്നിവ ധാരാളമാണ്.

 

6. റബ്ബർ പ്ലാന്റ്

അതിമനോഹരമായ ഫോറസ്റ്റ് പച്ച ഇലകളാൽ സമ്പന്നമാണ് റബ്ബർ പ്ലാന്റ്. ശക്തമായ ടോക്സിൻ എലിമിനേറ്ററും എയർ പ്യൂരിഫയറുമാണ് ഈ സസ്യം. ഈ ചെടിയുടെ സമൃദ്ധമായ ഇലകൾ വലിയ അളവിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നു.ഇൻഡോർ വായുവിന്റെ ഗുണനിലവാരം  മെച്ചപ്പെടുത്തുന്നതിൽ മുന്നിലാണ് ഈ സസ്യം. കുറഞ്ഞ വെളിച്ചം, ഇടയ്ക്ക് വല്ലപ്പോഴും വെള്ളം എന്നിവയുണ്ടെങ്കിൽ റബ്ബർ പ്ലാന്റ് നന്നായി വളരും

 

7. ഗാർഡനിയ

കിടപ്പുമുറിയിൽ ഇലച്ചെടികൾ അല്ല, പൂച്ചെടികൾ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ചോയ്‌സ് ആണ് ഗാർഡനിയ. ഉത്കണ്ഠ ഒഴിവാക്കാനും മികച്ച ഉറക്കം നേടാനും ഈ സസ്യങ്ങൾ നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നടേണ്ട ചെടിയാണ് ഇത്. എന്നാൽ പരിചരണം എളുപ്പമാണ്. വേരുറച്ചു കഴിഞ്ഞാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം നൽകിയാൽ മതി.

English Summary- Best Indoor Plants for Homes; Garden Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com