ADVERTISEMENT

കോട്ടയത്തിന്റെ സ്വന്തം ബിൽഡർ എന്നറിയപ്പെടുന്ന കെസിസി ഹോംസ് രണ്ടുപതിറ്റാണ്ടിലേറെയായി എറ്റവും കുറഞ്ഞ മുതൽമുടക്കിൽ മികച്ച താമസസൗകര്യം ഒരുക്കി നിർമ്മാണ മേഖലയിൽ പകരംവയ്ക്കാനാവാത്ത വിധം വിശ്വാസം നേടി കഴിഞ്ഞു. ഇപ്പോഴിതാ അക്ഷരനഗരിക്ക് തിലകക്കുറിയായി കെസിസി ഹോംസിന്റെ പുതിയ ഒരുവില്ല പ്രോജക്ട് കൂടി ആരംഭിച്ചിരിക്കുന്നു.

 

ബൊഗൈൻ വില്ല

kcc-home2

K-RERA/PRJ/KTM/014/2023

ലക്ഷ്വറി വില്ലകൾ ഉൾപ്പെടുന്ന ഭവനപദ്ധതിക്ക് ബൊഗൈൻ വില്ല എന്നാണ് പേര് നൽകിയിരിക്കുന്നത്.. കോട്ടയം നഗരത്തിൽനിന്നും വെറും ആറ് കിലോമിറ്ററുകൾ അകലെ കോട്ടയം എറണാകുളം റൂട്ടിൽ സംക്രാന്തിയ്ക്ക് സമീപം നിങ്ങളുടെ മനസ്സിനിണങ്ങും വിധമുള്ള വില്ലകൾ കെസിസി ഹോംസ് അണിയിച്ചൊരുക്കുന്നത്.

kcc-home3

3, 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന 19 വില്ലകളാണ് ബൊഗൈൻ വില്ലയിൽ ഉള്ളത്. 2200 ചതുരശ്ര അടി മുതൽ 2900 ചതുരശ്ര അടി  വരെ വിസ്തീർണത്തിലുള്ള വില്ലകൾ എ, എ1, ബി, സി, ഡി എന്നിങ്ങനെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്. ഇവയിൽ ബി വിഭാഗം ഒഴികെ ബാക്കി എല്ലാ വില്ലകളിലും താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ ഉള്ളവയാണ്. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സോളർ പാനലുകൾ സ്ഥാപിക്കാൻ ആവുന്ന വിധത്തിലാണ് വില്ലകളുടെ റൂഫുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനുപിറമേ ഒാരോവില്ലകളിലും സ്വാഭാവിക വായുവിന്റെ ലഭ്യതയും ഉറപ്പാക്കുന്നു. എല്ലാ വില്ലകളിലും ജല ലഭ്യത ഉറപ്പാക്കാൻ ഇരുപത്തിരണ്ടടി വ്യാസമുള്ള കിണറും സൈറ്റിൽ തന്നെയുണ്ട്.

ജോഗിങ് ട്രാക്ക്, മൾട്ടി പർപ്പസ് ഹാൾ,  ഇൻഡോർ - ഒൗട്ട്ഡോർ ജിം, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പൂന്തോട്ടം എന്നിവയെല്ലാം താമസക്കാർക്ക് ലഭ്യമാകും. കോട്ടയം നഗരത്തിന് തൊട്ടടുത്ത് സ്ഥിതി ചേയ്യുന്നതിനാൽ എല്ലാവിധ സൗകര്യങ്ങളും കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടെന്ന് ഉറപ്പാക്കാം. കോട്ടയത്തെ പ്രധാന ആശുപത്രികളും കാർ ഷോറൂമുകളും റസ്റ്റോറന്റുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് സംക്രാന്തി  - കാരിത്താസ് റോഡ് എന്നതിനാൽ താമസക്കാർക്ക് ആഡംബരപൂർണ്ണവും സുഖപ്രദവുമായ  ജീവിതം ആസ്വദിക്കാം.

DISTANCE CHART - BOUGAIN VILLA

  • Kottayam - 5 km 
  • Ettumanoor Town - 7 km
  • Caritas and Matha Hospitals - 3 km 
  • Kottayam Railway Station - 5 km
  • Kanjikuzhy - 6 km 
  • Medical College - 4 km

 

***

 

kcc-home4

ഗ്രാൻഡ് അക്വാ

K- RERA/PRJ/359/2020

kcc-home5

കോട്ടയം നഗരത്തിലെ  പ്രധാന കേന്ദ്രമായ കഞ്ഞിക്കുഴിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ മാത്രമാണ് കെസിസി ഹോംസിന്റെ ഗ്രാൻഡ് അക്വാ വില്ല പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. പുതുപ്പള്ളി നഗരത്തിൽ നിന്നും വെറും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താനാവും. 1.7 ഏക്കർ വിസ്തൃതമായ സ്ഥലത്ത് 20 വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. നൽകുന്ന പണത്തിന് മുഴുവൻ മൂല്യവും  നൽകിക്കൊണ്ട് ഉപയോഗക്ഷമമായി ഒാരോ ചതുരശ്രഅടിയും ഒരുക്കാൻ നിർമ്മാതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

പദ്ധതിയിൽ ഉൾപ്പെടുന്ന ഒറ്റ നിലയിൽ 1447 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് കിടപ്പുമുറികൾ ഉള്ള വില്ലകൾ ഇപ്പോൾ 60 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിന് പുറമേ 2113 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് കിടപ്പുമുറികളുള്ള  ഇരുനില വില്ലകളും 3030 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് കിടപ്പുമുറികളുള്ള ഇരുനില വില്ലകളും ഗ്രാൻഡാ അക്വായിലുണ്ട്.

ശുദ്ധ വായുവും പുതുപ്പള്ളി പുഴയുടെ മനോഹരമായ കാഴ്ചകളും ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന വിധത്തിലാണ് വില്ലകൾ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടം, ഹെൽത്ത് ക്ലബ്, പാർട്ടി സോൺ, കുട്ടികൾക്കുള്ള കളിസ്ഥലം , മുതിർന്നവർക്ക് വിശ്രമവേളകൾ ചിലവഴിക്കാൻ ഒരുക്കിയിരിക്കുന്ന പ്രത്യേക ഇടങ്ങൾ, 24 മണിക്കൂറുമുള്ള സുരക്ഷ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. പുതുപ്പള്ളിയാറിന്റെ സമീപമായിട്ടും 2018, 2019, 2020 വർഷങ്ങളിലെ പ്രളയം ഇവിടെ ബാധിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടകാര്യമാണ്.

 

DISTANCE CHART - GRAND AQUA

  • Central Jn. Kottayam - 8 km 
  • Kanjikuzhy - 5 km
  • Kottayam Railway Station - 7 km 
  • Thengana - 10 km
  • Kalthipady - 5 km 
  • Manarcadu - 5 km

***

കൂടുതൽ വിവരങ്ങൾക്ക്

website - www.kcchomes.com

ബുക്കിങ്ങിനും സൈറ്റ് വിസിറ്റിനായും വിളിക്കൂ/ വാട്സ്ആപ് ചെയ്യൂ

+91 90 61 78 00 00

+91 81 29 45 88 00

***

English Summary- Villa Projects from KCC Homes at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com