സൂക്ഷിച്ചാൽ പ്ലമിങ് തലവേദനയാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
വീടുപണിയിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് പ്ലമിങ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈപ്പുകൾ പിന്നീട് 'പണി'തരാം. ഫർണിഷിങ് വേളയിൽ പ്ലമിങിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
1. കാണാനുള്ള അഴകും വിലയും മാത്രം നോക്കി സാധനങ്ങൾ വാങ്ങരുത്. ഗുണമേന്മ കൂടി നോക്കണം.
2. ഒരു ബ്രാന്‍ഡിലുള്ള പൈപ്പും മറ്റൊരു ബ്രാൻഡ് ഫിറ്റിങ്സും തിരഞ്ഞെടുക്കരുത്. ഫിറ്റിങ്ങുകൾ കൂടിയുള്ള പൈപ്പ് തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഫിറ്റിങ്ങുകളും പൈപ്പും ഒരേ അളവായിരിക്കില്ല.
3. വാഷ് ബേസിനുകൾക്കു താഴെ ഒരു പിവിസി പി ട്രാപ്പ് തീർച്ചയായും പിടിപ്പിക്കണം. പൈപ്പിനുള്ളിൽ കുടുങ്ങിയ മാലിന്യങ്ങളുടെ ഗന്ധം പുറത്തേക്ക് വരാതിരിക്കാനും െചറിയ ജീവികളുടെ ആക്രമണം തടയാനുമാണിത്.
4. അടുക്കള, ബാത്റൂമുകൾ, വാഷ് ബേസിനുകൾ എന്നിവിടങ്ങളിൽ പാറ്റ കടക്കാതിരിക്കാനുള്ള കോക്രോച്ച് ട്രാപ്പുകൾ ഘടിപ്പിക്കണം.
5. ബാത്റൂമിന്റെ ടൈലുകൾക്കിടയിൽ മണ്ണിരകൾ വരുന്നത് സാധാരണയാണ്. ടൈൽ വിരിക്കുന്നതിലെ അപാകതകൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. ആദ്യം നിലത്ത് ടൈൽ വിരിച്ച് ഭിത്തിയിലെ ടൈൽ അതിനു മുകളിൽ വരാവുന്ന രീതിയിൽ വേണം ടൈൽ വിരിക്കാൻ.
6. പാത്രങ്ങൾ കഴുകി വയ്ക്കാനുള്ള പ്ലേറ്റ് ഹോൾഡർ സിങ്കിന്റെ ഡ്രെയിനേജിനു മുകളിൽ വയ്ക്കാം. ഇറ്റു വീഴുന്ന വെള്ളം സിങ്കിലൂടെ ഒഴുകിപ്പോകാൻ ഈ സംവിധാനം സഹായിക്കും.
7. മികച്ച ബ്രാൻഡുകളുടെ തന്നെ ചെലവു കുറഞ്ഞ വാട്ടർ ക്ലോസറ്റുകളും വാഷ്ബേസിനുകളും ലഭിക്കും.
8. വെള്ളനിറമാണ് സാനിറ്ററി ഫിറ്റിങ്ങുകൾക്ക് അനുയോജ്യം. വൃത്തി തോന്നാനും ചെലവു കുറയ്ക്കാനും ഇതാണ് ഉത്തമം.
9. ബാത്റൂം പെട്ടെന്ന് ഉണങ്ങാവുന്ന വിധത്തിൽ ജനാലകളോ വെന്റിലേഷനുകളോ ഉണ്ടായിരിക്കണം. സൂര്യപ്രകാശം കടന്നു വരുന്ന ബാത്റൂമുകൾ എപ്പോഴും വൃത്തിയോടെയിരിക്കും.
English Summary- Plumbing House- Furnishing tips to Know