വീടിന്റെ മുറ്റം ടൈൽസ് വിരിച്ചാലുള്ള ഗുണവും ദോഷവും; അനുഭവം
Mail This Article
വീടിന്റെ മുറ്റം ടൈൽസ് ഇടുമ്പോൾ സാധാരണ പലരും പറഞ്ഞു കേൾക്കാറുണ്ട്: പ്രകൃതിയെ ദ്രോഹിച്ചു, വെള്ളം ഭൂമിയിലേക്ക് ഇറക്കാതെ ഒഴുക്കിക്കളയുന്നു എന്നൊക്കെ...
കാണുന്നവർക്ക് പലതും തോന്നാം പറയാം ..അത് നമ്മൾ കാര്യമാക്കേണ്ടതില്ല. അനുഭവത്തിൽ നിന്നും ചിലത് പറയാം ..
ഗുണങ്ങൾ
- ഏതു കാലാവസ്ഥ ആയാലും മുറ്റം നല്ല വൃത്തി ആയിരിക്കും മാത്രമല്ല ദിവസവും മുറ്റം വൃത്തിയാക്കാനും എളുപ്പമാണ്.
- വീടിന് അകത്തേക്കു ചെളി / അഴുക്ക് വളരെ കുറച്ചു മാത്രമേ കയറുകയുള്ളൂ അതുകൊണ്ട് വീടിന്റെ അകവും നല്ല വൃത്തിയായി സൂക്ഷിക്കാൻ കഴിയും.
- കുട്ടികൾക്ക് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടി പഠിക്കാനും വളരെ ഉപകാരപ്രദമാണ്.
- മഴ ഇല്ലാത്ത സമയത്ത് വീട്ടിലെ ചെറിയ ഫങ്ഷനുകൾ ഓപ്പൺ ആയി മുറ്റത്തു നടത്താം ..
- മുറ്റം വൃത്തിയായിരിക്കുമ്പൊൾ വീടിനു ആകർഷണവും ഭംഗിയും കൂടും ..
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദീർഘകാലം ഉപയോഗിക്കേണ്ടത് എന്ന ചിന്തയോടെ ഗുണമേന്മയുള്ള ടൈൽസ് തിരഞ്ഞെടുക്കുക.
- ടൈൽസ് വിരിക്കും മുൻപ് മുറ്റം നന്നായി ലെവൽ ചെയ്യുക , ടൈൽസിനടിയിൽ വിരിക്കുന്ന മെറ്റൽ/ഗ്രാവൽ/ചിപ്സ് കുറഞ്ഞത് 2 ഇഞ്ച് കനം കൊടുക്കുക, കനംകൂടിയാൽ കൂടിയാൽ നല്ലത്. ഇത് വെള്ളം അരിച്ചിറങ്ങാൻ സഹായിക്കും.
- മുറ്റത്തു വീഴുന്ന വെള്ളം പുറത്തേക്ക് ഒഴുകി പോകാതെയിരിക്കാൻ ആവശ്യമായ ഡ്രെയിൻ പൈപ്പിങ് സംവിധാനങ്ങൾ ചെയ്യുക. വെള്ളം കഴിവതും നമ്മുടെ പറമ്പിലേക്കുതന്നെ ഒഴുക്കി വിടുക, കിണർ ഉണ്ടെങ്കിൽ അതിനടുത്തുകൂടി വെള്ളം ഒഴുകി പോകാവുന്ന രീതിയിൽ ക്രമീകരിക്കുക.
- പായൽ പൂപ്പൽ ഒഴിവാക്കുവാൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വാട്ടർ ജെറ്റ് വച്ച് ക്ലീൻ ചെയ്യുക.
പോരായ്‌മകൾ
കോൺക്രീറ്റ് ടൈൽസാണെങ്കിൽ പെട്ടെന്ന് ചൂടുപിടിക്കുകയും വൈകുന്നേരംവരെ അത് നിലനിൽക്കുകയും ചെയ്യും, അതുകൊണ്ട് ഉച്ച സമയത്തു സിറ്റ്ഔട്ട് ഏരിയയിൽ ചൂട് കൂടുതൽ ആയിരിക്കും. നല്ല വെയിൽ ഉള്ളപ്പോൾ ചെരിപ്പ് ഇല്ലാതെ നടക്കുവാനും ബുദ്ധിമുട്ടാണ്.
***
2016 ൽ ഇരിങ്ങാലക്കുടയിൽ നിന്നാണ് ഞാൻ ടൈൽസ് എടുത്തത് 65 രൂപ/sq. ft. അന്ന് സുഹൃത്തിന്റെ വണ്ടിയിൽ സൈറ്റിൽ എത്തിച്ചു, 4 ഇഞ്ച് കനം ഗ്രാവൽ ഇട്ട്, 10 രൂപ/sq.F കൂലി നൽകി ഈ ടൈൽസ് വിരിച്ചപ്പോൾ ആകെ ചെലവ് 80-82 രൂപ/sq.ft.
എന്റെ വ്യക്തിപരമായ അനുഭവത്തിൽ താരതമ്യേന ഗുണങ്ങളാണ് കൂടുതൽ. അഞ്ചു വർഷമാകുന്നു മുറ്റം ടൈൽസ് വിരിച്ചിട്ട്, ഇതുവരെ ടൈൽസ് ഒന്നും പൊട്ടി പൊവുകയോ കേടു വരികയോ ചെയ്തിട്ടില്ല .വൃത്തിയാക്കുമ്പൊൾ ഇപ്പോഴും പുതുമ നിലനിൽക്കുന്നു .