വേനലിൽ മാത്രമല്ല, ഏതു തീപിടിത്തവും ഒഴിവാക്കാൻ ‘എഫ്എക്സ് ഫയർ ബോൾ’
Mail This Article
‘ഒരു തീപ്പൊരി മതി എല്ലാം ചാമ്പലാകാൻ’ എന്ന വാചകം കേട്ടുപഴകിയതാണെങ്കിലും ഇപ്പോഴും പ്രസ്ക്തിയുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു തീപിടിക്കുന്ന വാർത്തകൾ സ്ഥിരമായി കേൾക്കുമ്പോൾ, ഇതെല്ലാം തടയാൻ എന്താണു വഴിയെന്നു ചിന്തിക്കുന്നവർ കുറവല്ല. തീപിടിത്തം കണ്ടാൽ ആദ്യം എന്തു ചെയ്യുമെന്ന ചിന്തിക്കുമ്പോഴേക്കും വിലപ്പെട്ട സമയം പാഴായിരിക്കും. വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫയർ എക്സ്റ്റിഗ്യൂഷർ തൂക്കിയിട്ടിരിക്കുന്നത് സാധാരണ കാഴ്ചയാണെങ്കിലും ഭാരക്കൂടുതലും ഉപയോഗിക്കാനുള്ള പരിചയക്കുറവും പലപ്പോഴും അഗ്നിയുടെ വ്യാപനം തടയാനുള്ള സമയം നഷ്ടപ്പെടുത്തിയിരിക്കും. സമയം വൈകുന്തോറും അമൂല്യമായ ജീവനുകളും ആജീവനാന്തം സ്വരുക്കൂട്ടിയ സമ്പത്തും എന്നന്നേക്കുമായി നഷ്ടപ്പെടാം.
വീടിന്റെ സുരക്ഷയ്ക്കായി വലിയ ഗേറ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കാൻ പണം മുടക്കാൻ മടയില്ലാത്തവർ പോലും സൗകര്യപൂർവം മറക്കുന്നതാണ് തീപിടിത്തത്തെ പ്രതിരോധിക്കാനുളള മുൻകരുതലുകൾ. സുരക്ഷിതമായി കൊണ്ടു നടക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന ഫയർ എക്സ്റ്റിഗ്യൂഷർ വിപണിയിൽ എത്തിച്ചിരിക്കുകയാണ് സേഫ്റ്റി െടക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന എഫ്എക്സ് സേഫ് ആൻഡ് സേഫ്റ്റി പ്രൊഡക്ട്സ് എന്ന സ്റ്റാർട്ടപ്.
സ്വയം പൊട്ടിത്തെറിച്ച് തീ അണയ്ക്കും
തീപടരുന്ന ആദ്യ നിമിഷത്തിൽ തന്നെ ബോളിന്റെ നാലു വശങ്ങളിൽ നൽകിയിരിക്കുന്ന ഫ്യൂസുകളിലൂടെ തീയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് 3 മുതൽ 5 വരെ സെക്കൻഡുകൾക്കുള്ളിൽ എഫ്എക്സ് ഫയർബോളുകള്‍ പൊട്ടിത്തെറിക്കും. തീനാളം ഉണ്ടായാൽ 60–80 ഡിഗ്രി സെൽഷ്യസ് ചൂടിൽ ബോൾ പൊട്ടിത്തെറിക്കും. എന്നാൽ, തീയുമായി നേരിട്ടു സമ്പർക്കമില്ലാത്ത സാഹചര്യത്തിലാണെങ്കിൽ 285 ഡിഗ്രി സെന്റിഗ്രേഡിലേ ബോൾ പൊട്ടൂ. ഈ കൃത്യതയാണ് എഫ്എക്സിനെ സമാനമായ മറ്റു ബോളുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. 1.3 കിലോഗ്രാം ഭാരമുളള എഫ്എക്സ് ഫയർബോളിന് 2,999 രൂപ വില വരും. 5 വർഷം വരെ സൂക്ഷിച്ചു വയ്ക്കാവുന്ന ബോളുകൾക്ക് മെയിന്റനൻസും ആവശ്യമില്ല.
എറിഞ്ഞു തീ കെടുത്താം
10x10 അടി വലുപ്പമുള്ള ഒരു മുറിയിലെ തീപിടിത്തം തടയാൻ ഒരു ബോൾ മതിയാവും. ഇനി തീപിടിത്തമുണ്ടായ ശേഷമാണ് അക്കാര്യം അറിയുന്നതെങ്കിൽ തീയിലേക്ക് ഈ ബോൾ എടുത്തെറിഞ്ഞും അപകടം തടയാം. ബോൾ പൊട്ടുമ്പോൾ ബോളിൽ നിറച്ചിരിക്കുന്ന മോണോ അമോണിയം ഫോസ്ഫേറ്റ് പൊടി തീയുടെ മീതെ മൊത്തം ചിതറും. ഏതാണ്ട് 20–25 സ്ക്വയർ ഫീറ്റ് അളവിൽ പൊടി െതറിക്കും.
നിശബ്ദനല്ല ഫയർ ബോൾ
ഫയർബോൾ പൊട്ടുമ്പോൾ ഭയങ്കര ശബ്ദമായിരിക്കുമോ എന്ന ചിന്തയാവും പലർക്കും. 120–138 ഡെസിബൽ സൗണ്ടിലാണ് ബോൾ പൊട്ടിത്തെറിക്കുന്നത്. ഈ വലിയ ശബ്ദം സമീപത്തുള്ളവർക്ക് അപായത്തെക്കുറിച്ചുള്ള സൂചന നൽകുകയും ചെയ്യും. കേരളത്തിൽ ഈ ഫയർ ബോളുകൾ വിതരണം െചയ്യുന്നത് കേരള എൻആർഐ ക്ലബ് സർവീസസ് (https://nriclubservices.com/fireball/) ആണ്. വാട്ട്സാപ് : 8714938576