ADVERTISEMENT

തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ സഹായത്തോടെയും അല്ലാതെയും വീട്ടിലെ മാലിന്യങ്ങൾ വീട്ടുവളപ്പിൽത്തന്നെ സംസ്കരിക്കാൻ സാധിക്കും. മാലിന്യനിർമാർജനത്തിന്റെ ആദ്യപടി മാലിന്യങ്ങൾ തരംതിരിക്കുക എന്നതാണ്. ഇതിനായി അടുക്കളയിൽ രണ്ടു ബക്കറ്റുകൾ വയ്ക്കുക. സാധാരണയായി ഇത്തരം ബക്കറ്റുകൾ കോർപറേഷനിൽ നിന്നു ലഭിക്കും. ഇതിൽ ഒരു ബക്കറ്റിൽ ഭക്ഷണാവശിഷ്ടങ്ങൾ, പേപ്പർ തുടങ്ങിയവയും അടുത്തതിൽ പ്ലാസ്റ്റിക് വേസ്റ്റുകളും തരംതിരിച്ച് ഇടുക. ജൈവമാലിന്യങ്ങൾ മാത്രമേ വീടിന്റെ പരിസരത്തു നിർമാർജനം ചെയ്യാൻ സാധിക്കുകയുള്ളൂ. 

ബയോഗ്യാസ് പ്ലാന്റുകൾ

വേർതിരിച്ച  മാലിന്യങ്ങളിൽ നിന്നും ഊർമുണ്ടാക്കുന്നവയാണ് ബയോഗ്യാസ് പ്ലാന്റുകൾ. 5 അംഗങ്ങൾ വരെയുള്ള വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിലൂടെ ഏകദേശം 2 മണിക്കൂറിലധികം ഗ്യാസ് പ്രവർത്തിപ്പിക്കുന്നതിനോ 2 മണിക്കൂർ പെട്രോമാക്സ് മാതൃകയിലുള്ള ഒരു വിളക്കു കത്തിക്കുന്നതിനോ ആവശ്യമുള്ള ജൈവവാതകം ഉണ്ടാക്കാം. ഇതിന് ഒരു ഘനമീറ്റർ വലുപ്പമുള്ള പ്ലാന്റ് മതിയാകും. ചുരുങ്ങിയ ചെലവിൽ ഏകദേശം നാലു മണിക്കൂർ സമയം കൊണ്ടു പ്ലാന്റ് നിർമാണം പൂർത്തിയാക്കാം. പ്ലാന്റിനുള്ളിൽ നിന്നും ബയോഫേസ് പൈപ്പ്‌ലൈൻ വഴി അടുക്കളയിലെത്തിച്ച് ഗ്യാസ് സ്റ്റൗവിലേക്ക് കണക്റ്റ് ചെയ്താണ് പാചകത്തിന് ഉപയോഗിക്കുന്നത്. 20000 രൂപയ്ക്കു താഴെയാണ് ഇതിനായി വരുന്ന ചെലവ്. 

മണ്ണിര കംപോസ്റ്റ് / പൈപ്പ് കംപോസ്റ്റ്

മണ്ണിരകളുടെ സഹായത്തോടെ ഓർഗാനിക് മാലിന്യങ്ങൾ വളമാക്കിമാറ്റുന്ന പ്രക്രിയയാണിത്. ജൈവാവശിഷ്ടങ്ങൾ മണ്ണിര ഭക്ഷിച്ചുണ്ടാകുന്ന വിസർജ്യമാണ് മണ്ണിര കംപോസ്റ്റ്. മണ്ണിര കംപോസ്റ്റ് ഉൽപാദിപ്പിക്കുന്നതിന് 24 മണിക്കൂർ മതി. ശരാശരി 60 സെ.മീ ഉയരമുള്ള ടാങ്ക് നിർമിച്ച് അതിൽ ഈർപ്പം നിലനിർത്തി, മണ്ണിരകളെ വളർത്തിയാണ് മണ്ണിര കംപോസ്റ്റ് നിർമാണം. 

മണ്ണിര കംപോസ്റ്റ് പോലെ അധികം ബുദ്ധിമുട്ടില്ലാതെ പൈപ്പ് കംപോസ്റ്റും നിർമിക്കാം. കംപോസ്റ്റ് നിർമിക്കുന്നതിന് രണ്ടു പൈപ്പുകളാണ് ഇതിനായി മണ്ണിൽ ഘടിപ്പിക്കേണ്ടത്. പൈപ്പിന്റെ ഏറ്റവും അടിത്തട്ടിൽ മണ്ണിലേക്കായി പച്ചച്ചാണകം ലായനി ഒഴിക്കണം. ശേഷം അഴുകുന്ന പാഴ്‌വസ്തുക്കൾ അതിലേക്ക് ഇടാം. ആഴ്ചതോറും ചാണകം, ശർക്കര, നന്നായി പുളിപ്പിച്ച തൈര്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് ഒഴിക്കുന്നതു നല്ലതാണ്. ഉൽപാദിപ്പിക്കപ്പെടുന്ന സ്ലറി അടുത്ത പൈപ്പിലൂടെ ശേഖരിക്കാം. 

മീൻകുളം

സ്ഥലലഭ്യതയ്ക്കനുസരിച്ച്, അമോണിയ ചേർക്കാത്ത ശുദ്ധമായ മീനിനൊപ്പം വൃത്തിയുള്ള പരിസരവും മീൻകുളം നിർമിക്കുന്നതിലൂടെ സ്വന്തമാക്കാം. അടുക്കളമാലിന്യങ്ങൾ മീനുകൾക്കു ഭക്ഷണമായി നൽകാം. കട്‌ല, രോഹു, കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെ ഇതിൽ വളർത്താം. ഭക്ഷണ– പച്ചക്കറി അവശിഷ്ടങ്ങൾ മീനുകൾ ഭക്ഷിക്കുന്നതിലൂടെ മാലിന്യം കുറയ്ക്കാം. 

എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം

ഗാർഹിക ജൈവമാലിന്യ സംസ്കരണഫലമായി ലഭിക്കുന്ന ജൈവവളം പ്രയോജനപ്പെടുത്തി എല്ലാ വീട്ടിലും പച്ചക്കറിക്കൃഷി വ്യാപകമായി നടത്താവുന്നതാണ്. രാസവളം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ യാതൊരു ദൂഷ്യഫലങ്ങളുമില്ലാതെ പ്രകൃതിക്ക് ഇണങ്ങിയ സംസ്കരണത്തിലൂടെ ലഭിക്കുന്ന സ്ലറി ഉപയോഗിച്ചുള്ള പച്ചക്കറിക്കൃഷി ആരോഗ്യദായകവുമാണ്. സ്ഥലപരിമിതിയുള്ളവർക്ക് ടെറസ്കൃഷിയും ആലോചിക്കാം.

English Summary:

Waste Management- Sustaianble Methods to follow at house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com