കന്നിമൂലയെ ശരിക്കും പേടിക്കണോ?
Mail This Article
കന്നിമൂല കേരളത്തിൽ ഇന്നൊരു പേടിസ്വപ്നമാണ്. കന്നിമൂലയിലെ ആയിരക്കണക്കിനു കക്കൂസുകൾ പൊളിച്ചു മാറ്റപ്പെട്ടു. ഇന്ന് കേരളത്തിൽ 90 ശതമാനം കന്നിമൂലകളും കക്കൂസ് മുക്തമാണ്. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് കന്നിമൂല. ഗൃഹനാഥന് ഏറ്റവും അനുയോജ്യമായ ഇടം. കാറ്റും വെളിച്ചവും കൃത്യമായി ലഭിക്കുന്ന ഈ സ്ഥലത്ത് ബാത്റൂം പാടില്ലെന്ന് ശാസ്ത്രം.
പഴയകാലത്തു വീടിനോടു ചേർന്നു വീടിന്റെ ഒരു മൂലയിലും ബാത്റൂം ഉണ്ടായിരുന്നില്ല. ഓവറകൾ എന്നു വിളിക്കുന്ന ശൗചാലയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാസ്തു ശാസ്ത്രത്തിൽ വീടിന്റെ മൂലയിൽ കക്കൂസുകളും മറ്റും പാടില്ലെന്നു പറയുന്നതിനു കാരണമുണ്ട്. അക്കാലത്ത് ലിന്റലും ബെൽറ്റും സ്ലാബും ഉണ്ടായിരുന്നില്ല. ഇതുകാരണം ജലസാന്നിധ്യം കൂടിയാൽ മൂലകൾ ദുർബലമാവുകയും കെട്ടിടം തകർന്നു വീഴാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് വാസ്തുശാസ്ത്രത്തിൽ മൂലകളിൽ ജലസാന്നിധ്യം പാടില്ലെന്ന് അനുശാസിക്കുന്നത്. ഇത്തരം സൂത്രപ്പണികളുടെ കാണാപ്പുറങ്ങളിലേക്കു നാം കടന്നു ചെന്നാൽ വാസ്തുശാസ്ത്രം എത്ര ശാസ്ത്രീയവും ആത്മീയവുമായ ഒരു സംസ്കാരത്തിന്റെ, സാങ്കേതികതയുടെ, ജൈവപരമായ സാധ്യതകളുടെ, സമ്പൂർണ മനുഷ്യപാർപ്പിട സങ്കൽപ്പങ്ങളുടെ നേർകാഴ്ചകളാണെന്നു കാണാം.
NB: വാസ്തുവിൽ അധിഷ്ഠിതമായി നിർമിച്ച പല വലിയ വീടുകളും 1967 ലെ ഭൂപരിഷ്കരണ നിയമത്തിലൂടെയും മക്കത്തായ നിയമത്തിലൂടെയും നാമാവശേഷമായപ്പോൾ സ്വന്തമായി വസ്തുവോ വാസ്തുവോ ഇല്ലാത്ത പാവപ്പെട്ട ആളുകൾ സാമൂഹികമാറ്റത്തിന്റെ ഭാഗമായി പിൽക്കാലത്തു ജീവിതവിജയം നേടിയെന്നതാണ് വാസ്തവം.