കുടുംബവീട് വിറ്റ് ഭാഗംപറ്റി പിരിയാനിരുന്ന സഹോദരങ്ങൾ; ഇപ്പോൾ ഒറ്റവീട്ടിൽ രണ്ടു കുടുംബങ്ങളും ഹാപ്പി; അനുഭവം
Mail This Article
5 സെന്റ് ഭൂമിയിൽ പിതാവ് ഒരു ഇരുനില വീടുവച്ചു. ഇരുപത് വർഷം താമസിച്ചു. രണ്ട് ആൺമക്കളാണ് അയാൾക്ക്. മക്കൾ മുതിർന്നു. വീട് വിൽക്കാൻ അവർ തീരുമാനിച്ചു.
തരക്കേടില്ലാത്ത വില കിട്ടുമെങ്കിൽ വീട് വിറ്റ് ഭൂമിക്ക് വില കുറഞ്ഞ ഉൾപ്രദേശത്ത് എവിടെയെങ്കിലും ഇരുവർക്കും ഓരോ സ്ഥലം വാങ്ങി വീട് വച്ചാൽ രണ്ട് മക്കൾക്കും വീടായി! അതാണ് പ്ലാൻ.
അവർ തല പുകഞ്ഞു. വിഷയം ഒരഭിപ്രായത്തിനായി എന്റടുത്തെത്തി.
ഞാൻ പറഞ്ഞു നിങ്ങൾ താമസിച്ച വീടും സ്ഥലവും വിൽക്കരുത്. ഇരുനില വീടിനെ രണ്ടായി ഭാഗിച്ച് ഓരോ ഫ്ലോറും സഹോദരൻമാർ തുല്യമായി പങ്കിട്ട് രജിസ്റ്റർ ചെയ്താൽ മതിയല്ലോ എന്ന ഉപായവും പറഞ്ഞു കൊടുത്തു. ഭാവിയിലെ വലിയ സാമ്പത്തിക ബാധ്യതയും കടവും ഒഴിവാക്കുകയും ചെയ്യാമല്ലോ.
അവർക്കത് ബോധിച്ചു.
ഇരുവരും വിവാഹവും കഴിച്ച് സുഖമായി രണ്ട് കുടുംബങ്ങളായി ഒരു കെട്ടിടത്തിൽ തന്നെ ഇപ്പോഴും ജീവിക്കുന്നു. പ്രായമായ അച്ഛനും അമ്മയും മക്കളോടൊപ്പമുണ്ടുതാനും. ഇനിയുള്ള കാലത്ത് ഇതൊക്കെയാണ് പ്രായോഗികമായ ജീവിതോപായങ്ങൾ.