ADVERTISEMENT

സ്ഥലപരിമിതിമൂലം വീടിന്റെ മുകൾനിലയിൽ കാർ പാർക്കിങ് ഏരിയ ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ടാങ്കിന്റെ സ്ഥാനത്ത് ഒരു വാഹനം പാർക്ക് ചെയ്താൽ എങ്ങനെയുണ്ടാവും?ബിഹാറിലെ ഭഗൽപൂരിലെത്തിയാൽ അത്തരമൊരു കൗതുകക്കാഴ്ച കാണാം. മഹീന്ദ്രയുടെ ഒരു സ്കോർപിയോയാണ് ടെറസിന് മുകളിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നത്. 

മഹീന്ദ്ര സ്കോർപിയോ ഏറെ ഇഷ്ടപ്പെടുന്ന ആലം എന്ന വ്യക്തിയാണ് വീട്ടുടമ. തന്റെ ഈ ഇഷ്ടം വേറിട്ട രീതിയിൽ എങ്ങനെ പ്രകടിപ്പിക്കാമെന്ന ചിന്തയാണ് സ്കോർപിയോ വാട്ടർ ടാങ്കിന്റെ പിന്നിൽ.

നാലുനില കെട്ടിടത്തിനു മുകളിലാണ് സ്കോർപിയോ ടാങ്ക് തലയെടുപ്പോടെ നിൽക്കുന്നത്. ടാങ്ക് നിർമിക്കാൻ ആഗ്രയിൽ നിന്നും പ്രത്യേകമായി തൊഴിലാളികളെ നിയോഗിക്കുകയായിരുന്നു. ടയറുകളും സൈഡ് മിററുകളും മുൻഭാഗത്തെ എംബ്ലവും ഒക്കെയായി ഒറ്റനോട്ടത്തിൽ യഥാർഥ  വാഹനവുമായി ഒരു വ്യത്യാസവും തോന്നാത്ത രീതിയിലാണ് ടാങ്ക് നിർമിച്ചിരിക്കുന്നത്. ആലത്തിൻ്റെ ആദ്യ സ്കോർപിയോയുടെ നമ്പരായ BR 10 786 എഴുതി ചേർത്ത നമ്പർ പ്ലേറ്റ് പോലും വാട്ടർ ടാങ്കിലുണ്ട്. രണ്ടരലക്ഷം രൂപയാണ് ചെലവായത്. 

ചിത്രങ്ങൾ വൈറലായതോടെ അത് ആനന്ദ് മഹീന്ദ്രയും ശ്രദ്ധിച്ചിരുന്നു. സ്കോർപിയോയോടുള്ള ഇഷ്ടത്തെയും അത് പ്രകടിപ്പിക്കാൻ ആലം കണ്ടെത്തിയ വഴിയേയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റിട്ടിരുന്നു. എന്തായാലും ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഈ വീടും സ്കോർപിയോ വാട്ടർ ടാങ്കും മാറിക്കഴിഞ്ഞു.

ബിഹാറിൽ ഇത്തരമൊരു വാട്ടർ ടാങ്ക് അസാധാരണമാണെങ്കിലും പഞ്ചാബിൽ ഇത്തരം കാഴ്ചകൾ പുതുമയല്ല. പഞ്ചാബിലെ ദൊവാബ എന്ന പ്രദേശത്ത് എത്തിയാൽ ഇത്തരത്തിൽ വിചിത്രമായ ഒട്ടേറെ വാട്ടർ ടാങ്കുകൾ കാണാം. വിസ്കി ബോട്ടിലിന്റെയും വിമാനത്തിന്റെയും പ്രഷർകുക്കറിന്റെയും കാളവണ്ടിയുടെയും തയ്യൽ മെഷീനിന്റെയും കോഴിയുടെയും ഫുട്ബോളിന്റെയും ആകൃതിയിൽ വരെ വാട്ടർ ടാങ്കുകൾ ഇവിടെയുണ്ട്.

English Summary:

Water Tank in the shape of a mahindra scorpio- Video Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT