ADVERTISEMENT

അംബാനി കുടുംബത്തിൽ ഇന്ന് കല്യാണമേളമാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത, ദൈർഘ്യമേറിയ ആഘോഷങ്ങളാണ് അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ച് രാജ്യത്ത് അരങ്ങേറിയത്. ഇതിനുമുൻപ് ഇങ്ങനെയൊരു കല്യാണമേളം ഇഷ അംബാനി- ആനന്ദ് പിരാമൽ വിവാഹത്തോടനുബന്ധിച്ചായിരുന്നു. ആന്റിലിയയിൽ നിന്ന് പടിയിറങ്ങിയശേഷം മറ്റൊരു ആഡംബരകൊട്ടാരത്തിലാണ് ഇപ്പോൾ ഇഷയുടെ താമസം. മുംബൈയിലെ വർലിയിൽ അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന 50,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള 'ഗുലിത' എന്ന ബംഗ്ലാവാണിത്.

ഈ വീടിന് നിരവധി പ്രത്യേകതകളുണ്ട്. ഡയമണ്ട് തീമില്‍ ഗ്ലാസുകൊണ്ടുള്ള ഭിത്തികള്‍, പൂളുകള്‍, ബേസ്മെന്‍റില്‍ മൂന്നുനില പാര്‍ക്കിങ് സൗകര്യം, അതിവിശാലമായ പൂജാമുറി, പൂന്തോട്ടം എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വീടിന്‍റെ നിലവിലെ വിപണിമൂല്യം 1100 കോടിയോളം വരും. സ്വപ്നതുല്യമായ ഈ കൊട്ടാരം 3D മോഡലിങ് ടൂളുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തത്. ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിങ് സ്ഥാപനമാണ് ഈ കൊട്ടാരത്തിന്‍റെ സൃഷ്ടിക്ക് പിന്നില്‍. ചുരുക്കത്തിൽ ആന്റിലിയയോട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഗുലിതയും ആഡംബരത്തിൽ ഒട്ടുംപിന്നിലല്ല എന്നതാണ് യാഥാർഥ്യം.

അംബാനി കുടുംബത്തിന്റെ സ്വത്തുക്കളുടെ ഒരുപങ്കിന് അവകാശിയായ ഇഷയുടെ പേരിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ പ്രോപ്പർട്ടികളുണ്ട്. അടുത്തിടെ അവയിലൊന്ന് ഇഷ അംബാനി കൈമാറ്റം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലൊസാഞ്ചലസിലുള്ള ആഡംബര ബംഗ്ലാവ് കൈമാറ്റം ചെയ്തത്. ഹോളിവുഡ് താരജോഡികളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളേക്കുമാണ് ഇഷയുടെ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 61 മില്യൻ ഡോളർ (508 കോടി രൂപ) വില നൽകിയാണ് ഇവർ ബംഗ്ലാവ് സ്വന്തമാക്കിയത്. 

ബെവർലി ഹിൽസിലെ വാളിങ്ഫോർഡ് എസ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 12 കിടപ്പുമുറികൾ, 24 ബാത്റൂമുകൾ, 12 കാറുകൾ ഉൾക്കൊള്ളുന്ന ഗാരിജ്, ഇൻഫിനിറ്റി പൂൾ, സലൂൺ, ബോക്സിങ് റിങ്, ജിം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തത്ര ആഡംബര സൗകര്യങ്ങൾ അഞ്ചേക്കർ എസ്റ്റേറ്റിനുള്ളിലെ ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. 38000 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. 

കോവിഡ് കാലത്ത് ഈ ബംഗ്ലാവിലാണ് ഇഷ തന്റെ ഗർഭകാലം ചിലവിട്ടത്. കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

English Summary:

Isha Ambani's new Mansion- Gulita in Mumbai- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com