ADVERTISEMENT

മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച വീടുകൾ കാണാൻ തന്നെ സന്തോഷമാണ്. നിങ്ങളുടെ ചുറ്റുപാട് കൂടുതല്‍ പോസിറ്റീവാക്കാന്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചിത്രങ്ങള്‍ എവിടെ വയ്ക്കണം, എങ്ങനെ വയ്ക്കണം എന്നതൊക്കെ പ്രധാനമാണ്. വാസ്തുപ്രകാരം പെയിന്റിംഗുകള്‍ക്ക് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ സാധിക്കും. അതെന്തൊക്കെ ആണെന്ന് നോക്കാം.

ബുദ്ധന്റെ ചിത്രം

ഒരുപാട് ഇടങ്ങളില്‍ നമ്മള്‍ ഈ ചിത്രം കണ്ടിട്ടുണ്ടാകും. ധാന്യത്തില്‍ ഇരിക്കുന്ന ബുദ്ധന്റെ ചിത്രം സമാധാനത്തിന്റെ സൂചനയാണ്. മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്തോ നിങ്ങളുടെ പ്രാര്‍ത്ഥനാ മുറിയിലോ ബുദ്ധന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കാവുന്നതാണ്. സ്റ്റഡി റൂം, ലൈബ്രറി റൂം, ധ്യാനത്തിനുള്ള മുറി എന്നിവയും ഈ പെയിന്റിംഗ് അല്ലെങ്കില്‍ വിഗ്രഹം വയ്ക്കാനുള്ള നല്ലൊരു സ്ഥലമാണ്.

കുതിരകള്‍ - സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര സൂചിപ്പിക്കുന്നു. ജോലിസ്ഥലത്ത് കുതിരകളുടെ ചിത്രം വയ്ക്കുന്നത് ആശയങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും വേഗത്തിലുള്ള ഫലത്തിനും കാരണമാക്കുന്നു. കുതിര പെയിന്റിംഗ് ഉപയോഗിക്കുമ്പോള്‍ നിറങ്ങള്‍, കുതിരകളുടെ എണ്ണം, ദിശ എന്നിവ വളരെ പ്രധാനമാണ്.

വെള്ളച്ചാട്ടം -ഊര്‍ജ്ജത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു വെള്ളച്ചാട്ടം. വടക്ക്കിഴക്കന്‍ ദിശയിലാണ് ഈ ചിത്രം സ്ഥാപിക്കേണ്ടത്. പണത്തിന്റെ സുഗമമായ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്ത് ഇത്തരം ചിത്രം സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത് പണവും സമ്പത്തും നഷ്ടപ്പെടുത്തും. ബെഡ് റൂമിലും വാട്ടര്‍ എലമെന്റ് പെയിന്റിംഗ് ഒഴിവാക്കുക.

മണി പെയിന്റിംഗ് -നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ പണവും സമൃദ്ധിയും വരുത്താന്‍ വാസ്തുവിന് നിങ്ങളെ സഹായിക്കാനാകും. ഇതിനായി സമ്പത്തിനെ സൂചിപ്പിക്കുന്ന ഒരു ചിത്രം വീട്ടില്‍ വെയ്ക്കാം. 

ഫിനിക്സ് പക്ഷി- ഓരോ നാടുകളിലും ഫിനിക്സ് പക്ഷിയെ പ്രതിനിധീകരിക്കുന്ന  നിരവധി ബിംബങ്ങളുണ്ട്. നമ്മുടെ ഐതിഹ്യങ്ങളില്‍ അത് ഗരുഡനാണ്. ചൈനയില്‍ ഫെങ് ഹുവാങ് എന്നും ജപ്പാനില്‍ ഹോ-ഓ എന്നും ഈജിപ്തില്‍ ബെനു എന്നും അറിയപ്പെടുന്നു. പ്രശസ്തിയുടെ ജനപ്രിയ ചിഹ്നമാണ് ഫീനിക്‌സ്. നിങ്ങള്‍ക്കോ ബിസിനസിനോ ഉള്ള പ്രശസ്തിക്കായി വീടിന്റെയോ ഓഫീസുകളുടെയോ തെക്കേ ചുവരില്‍ ഇത്തരം ചിത്രം വെയ്ക്കാവുന്നതാണ്. 

dine-pics

ഇവ ഒഴിവാക്കാം

ആശയകുഴപ്പം, ദുഃഖം, പ്രശ്നങ്ങള്‍, യുദ്ധം എന്നിവയെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരുകാരണവശാലും വീടുകളിലും ഓഫീസിലും വയ്ക്കരുത്. തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ചുമരുകള്‍ അലങ്കരിക്കാന്‍ പ്രകൃതി ദൃശ്യങ്ങള്‍ ഉപയോഗിക്കരുത്. വീട്ടില്‍ സമാധാനം നേടുന്നതിന് പോസിറ്റീവായ ഫോട്ടോകള്‍ സ്വീകരണമുറിയുടെ തെക്ക്-പടിഞ്ഞാറ് കോണില്‍ ഉപയോഗിക്കുക. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ഒരിക്കലും മുന്‍വശത്തെ ചുമര്‍ ശൂന്യമായി ഇടരുത്. ഇത് ഏകാന്തതയുടെ പ്രതീകമാണ്.

English Summary- Paintings for Prosperity in House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com