വീട്ടിലെ കിടപ്പുമുറി, ബാത്റൂം എന്നിവ തെറ്റായി പണിയരുത്; വാസ്തുദോഷം ഒഴിവാക്കാൻ...
Mail This Article
പഴയകാല സങ്കൽപങ്ങളിൽ നിന്നൊക്കെ ഒത്തിരി മാറ്റങ്ങളാണ് ആധുനിക ഗൃഹങ്ങൾക്കു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വാസ്തുശാസ്ത്രത്തിനു പ്രസക്തിയുണ്ടോ? വിദേശരാജ്യങ്ങളിൽ ഇതൊക്കെ നോക്കിയാണോ വീട് നിർമിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടാകാം. നമുക്കു നമ്മുടെ വിശ്വാസങ്ങൾ പിന്തുടരാം, ഉപേക്ഷിക്കാം. അത് ഓരോരുത്തരുടെയും താൽപര്യം.
ഇന്ന് എല്ലാ വീടിനകത്തും കിടപ്പുമുറിയോടൊപ്പം എന്തൊക്കെ സൗകര്യങ്ങളാണ്. നല്ല കിടപ്പുമുറിയിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വീടിന്റെ ചുറ്റളവിനും മുറികളുടെ അളവിനും ഒക്കെ കാര്യം ഉണ്ട് എന്നു വാസ്തുശാസ്ത്രം പറയുന്നു.
വീടിന്റെ വടക്കുകിഴക്ക് ഭാഗത്തും മധ്യഭാഗത്തും കിടപ്പുമുറി പാടില്ല. ഗൃഹത്തിന്റെ വലതുഭാഗത്തും പിൻഭാഗത്തും കുടുംബനാഥന്റെ കിടപ്പുമുറി ഒരുക്കാം. വീടിന്റെ പിൻഭാഗത്തും വലതു ഭാഗത്തും പ്രധാന കിടപ്പുമുറി ആകുന്നതാണു നല്ലത്. ഇന്നു ബാത്റൂം അറ്റാച്ച്ഡ് അല്ലാത്ത കിടപ്പുമുറികൾ ഇല്ല എന്നു പറയാം. ബെഡ്റൂമിനോടു ചേർന്ന ടോയ്‌ലറ്റ് വടക്കോ പടിഞ്ഞാറോ ആണു വരേണ്ടത്. ടോയ്‌ലറ്റിന്റെ കതക് എപ്പോഴും അടച്ചിടുകയും വേണം.
ടിവിയും കംപ്യൂട്ടറുമൊക്കെ ഇന്ന് കിടപ്പുമുറിയുടെ ഭാഗമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറികളിൽ പാടില്ല എന്നാണു ഫെങ്‌ഷുയി പറയുന്നത്. െബഡ്റൂമിന്റെ വലുപ്പം, മുറിയുടെ ചുമരുകളിലെ ചായം, കട്ടിൽ ഇട്ടിരിക്കുന്നത് കിഴക്ക് പടിഞ്ഞാറാണോ, തെക്ക് വടക്കോ എന്നത്, കിടക്കവിരിയുടെ നിറം, ബെഡ്റൂം ലാംപിന്റെ നിറം ചുവരിലെ ചിത്രങ്ങൾ, അലമാരയുടെ കണ്ണാടി എന്നിവ ഒക്കെ നമ്മെ സ്വാധീനിക്കുന്നു എന്ന് ഫെങ്‌ഷുയി പറയുന്നു.
ബാത്റൂം, ടോയ്‌ലറ്റ് എന്നിവയുടെ സ്ഥാനം..
ബാത്റൂം നിർമ്മിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഭവനത്തിന്റെ നാല് മൂലകളിലും വരാൻ പാടില്ല എന്നുള്ളതാണ്. സ്ഥലപരിമിതിയാൽ മൂലകളിൽ ബാത്റൂം സ്ഥാപിക്കണമെന്നുണ്ടെങ്കിൽ കോൺ ഭാഗത്തുനിന്ന് അല്പം സ്ഥലം വിട്ടോ ഡ്രസിങ് ഏരിയ തിരിച്ചോ പണിയാം.
വീടിന്റെ ദർശനം ഏതു ഭാഗത്തേക്കാണോ അതിന്റെ എതിർവശത്ത് വീടിന്റെ മധ്യഭാഗത്തായി ബാത്റൂം വരരുത്. അതായത് വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുഭാഗത്ത് മധ്യത്തിലായി ബാത്റൂം പണിയരുത്. ഭവനത്തിലെ ധനാഗമത്തെ ബാധിക്കുന്നതിനാൽ കഴിവതും ബാത്റൂമിലെ എണ്ണം മൂന്നിൽ കൂടരുത്.
English Summary- Bedroom Bathroom Vasthu Tips
ബാത്റൂമിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനവും വളരെയധികം ശ്രദ്ധിക്കണം. ഭവനത്തിന്റെ നാല് മൂലകളും മധ്യഭാഗങ്ങളും തെക്കുവശവും ഒഴിച്ച് മറ്റുഭാഗങ്ങളിൽ സ്ഥാനം നൽകാം. വീടിനോടു ചേർന്നുള്ള കാർപോർച്ചിനടിയിലും മറ്റും സെപ്റ്റിക് ടാങ്ക് നൽകാതിരിക്കുക. വടക്കു പടിഞ്ഞാറേ മൂലയിൽ നിന്ന് പടിഞ്ഞാറോട്ടു മാറി സെപ്റ്റിക് ടാങ്ക് നല്കുന്നതാണ് ഏറ്റവും ഉത്തമം.