സ്കൂൾ ഫ്രം ഹോം; കുട്ടികളുടെ പഠനമുറി ഒരിക്കലും ഇങ്ങനെ ഒരുക്കരുത്; കാരണമുണ്ട്
Mail This Article
കുട്ടികളുടെ പഠനസംബന്ധമായ ഉന്നതിക്ക് പഠനമുറിക്ക് പ്രത്യേകസ്ഥാനം ഉണ്ടോ ? ഉണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിര്‍ദ്ദേശം പാലിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനത്തിലുള്ള ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നുമാണ് വാസ്തുവിദഗ്ദ്ധര്‍ പറയുന്നത്.
മൊത്തത്തില്‍ പോസിറ്റീവ് എനര്‍ജി നിറഞ്ഞ ഒരിടമായിരിക്കണം കുട്ടികളുടെ പഠനമുറി. കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോണ്‍ ദിക്കിലെ മുറികള്‍ ഒഴിവാക്കണം.കിഴക്കോട്ടോ പടിഞ്ഞാട്ടോ മുഖമായ വീടുകൾക്ക് തെക്ക് പടിഞ്ഞാറോ വടക്കോ പഠനമുറിക്ക് സ്ഥാനം തിരഞ്ഞെടുക്കാം. തെക്കോ വടക്കോ മുഖമുള്ള വീടുകളിൽ തെക്കുകിഴക്കേ മൂലയിലും തെക്കുപടിഞ്ഞാറേ മൂലയിലും പഠനമുറി ക്രമീകരിക്കാം.
ഒരിക്കലും വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കരുത് പഠനമുറി. ഭൂമിയുടെ ഭ്രമണം, ചരിവ്, എന്നിവ അനുസരിച്ച് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഉച്ചക്ക് ശേഷം വളരെ ചൂട് കൂടിയിരിക്കും. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഈ സമയത്ത് മങ്ങിയ പ്രകാശം ആയിരിക്കും. ഈ രണ്ട് ദിക്കും പഠനമുറിക്ക് അനുയോജ്യമല്ല എന്ന് പറയുന്നത് ഇതിനാലാണ്.
അതുപോലെ ശ്രദ്ധിക്കേണ്ട മറൊന്നാണ് പഠിക്കുമ്പോള്‍ ഇരിക്കുന്ന സ്ഥാനം. പഠിക്കാൻ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കുന്നതാണ് ഉത്തമം. വലിയ ഭിത്തിയെയോ ജനലിനെയോ അഭിമുഖീകരിച്ചാവരുത് പഠനം, ടോയ‌്ലറ്റ് പഠനമുറിക്കു പുറത്താവണം എന്നീ കാര്യങ്ങളും വാസ്തു പറയുന്നു. അതുപോലെ തന്നെ പ്രധാനമാണ് പഠനമുറിയിലെ വെളിച്ചം. മുറിയില്‍ മങ്ങിയ പച്ച വെളിച്ചം ഉണ്ടായാല്‍ അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്തും.
English Summary- Study Room and Vasthu Tips Malayalam