വീട്ടിൽ ലാഫിങ് ബുദ്ധ അശ്രദ്ധമായി വയ്ക്കരുത്; ഗുണത്തേക്കാൾ ദോഷമാകാം
Mail This Article
ചൈനക്കാർക്ക് ധാരാളം രൂപങ്ങൾ ആരാധിക്കാനായി ഉണ്ട്. പക്ഷേ എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്നതും ഏറ്റവും പ്രചാരമുള്ളതും ചിരിക്കുന്ന ബുദ്ധന്‍ (Laughing Buddha) തന്നെയാണ്. ഫെങ്‌ഷുയി വിശ്വാസപ്രകാരം രണ്ട് തത്ത്വമാണ് ലാഫിങ് ബുദ്ധയ്ക്കുള്ളത്. ഒന്ന് വിജയം കൊണ്ടു വരുന്നു എന്ന സങ്കൽപ്പം. വിജയം ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. അതിനാൽ എല്ലാവരും ഒരു ലാഫിങ് ബുദ്ധയെങ്കിലും വയ്ക്കുക.
ഉപയോഗിക്കുമ്പോൾ നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചതു വാങ്ങണം. കാരണം ഇത് പ്രതീകാത്മകമായ സാന്നിധ്യമാണ്. ലാഫിങ് ബുദ്ധന്റെ കൈയിലിരിക്കുന്നത് ingot ആണ്. Ingot എന്തെന്നാൽ സകലവിധ സമ്പത്തും അതിലടങ്ങുന്നു എന്ന സങ്കൽപമാണ്. ഒരു വള്ളത്തിന്റെ ആകൃതിയിലാണ് ingot. ഇതിനെയും വളരെ ആദരവോടെയാണ് എല്ലാവരും കാണുന്നത്. ലാഫിങ് ബുദ്ധയുടെ പിന്നിൽ ഒരു വലിയ ഭാണ്ഡക്കെട്ടുണ്ട്. ഇത് നമ്മുടെ കഷ്ടങ്ങൾ അദ്ദേഹം എടുത്തു മാറ്റുന്നു എന്ന സങ്കൽപ്പത്തിലാണ്.
കഷ്ടങ്ങൾ മാറ്റി സന്തോഷവും വിജയവും കൊണ്ടു വരുന്ന ആളാണ് ലാഫിങ് ബുദ്ധ. ബുദ്ധനെ നല്ല രീതിയിൽ വളരെ വൃത്തിയുള്ള സ്ഥലത്ത് വയ്ക്കാം. (ഡ്രോയിങ് റൂമിൽ) കയറി വരുന്ന പ്രധാന വാതിലിന് എതിരെ കോണ്‍ തിരിച്ച് വയ്ക്കാം. ഇതിനെപ്പറ്റി പലർക്കും ശരിയായ ധാരണയില്ലാത്തതിനാൽ എവിടെയെങ്കിലും സ്ഥാപിക്കുകയാണ് പതിവ്. വളരെ ആദരവ് നൽകിവേണം ചിരിക്കുന്ന ബുദ്ധനെ കാണാൻ. തീരെ ചെറിയവയെക്കാൾ സാമാന്യം വലുപ്പമുള്ള ലാഫിങ് ബുദ്ധയാണ് നല്ലത്.
വിവരങ്ങൾക്ക് കടപ്പാട്
ഫെങ്‌ഷുയി- ഐശ്വര്യത്തിനും സമ്പത്തിനും-മനോരമ ബുക്സ്
English Summary- Laughing Budha for prosperity