വീട്ടിൽ ലക്കി ബാംബു ശരിയായി സൂക്ഷിച്ചാൽ?...
Mail This Article
വാസ്തു, ഫെങ്‌ഷുയി വിശ്വാസമനുസരിച്ച് വീട്ടിലും ഓഫിസിലും ലക്കി ബാംബു സൂക്ഷിക്കുന്നത് സൗഭാഗ്യവും സമ്പത്തും പോസിറ്റിവ് എനർജിയും നിറയ്ക്കും. ഒരു ഇൻഡോർ പ്ലാന്റിൽ നിന്ന് ഐശ്വര്യത്തിന്റെ പ്രതീകമായി മാറിയ ലക്കി ബാംബു, ജാതിമത
ഭേദമന്യേ വീടുകളിൽ വയ്ക്കാവുന്നതാണ്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും മാർക്കറ്റിൽ ലഭിക്കുന്നു. ബാംബു വീട്ടകത്ത്
എവിടെ എങ്ങനെ സൂക്ഷിക്കണം, ഉദ്ദിഷ്ഠകാര്യപ്രാപ്തിക്ക് പാലിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ഫെങ്ഷുയി പ്രകാരം ലക്കി ബാംബുവിന്റെ പൊള്ളയായ ഘടനയാണ് പോസിറ്റിവ് എനർജിയുടെ ചലനം സാധ്യമാക്കുന്നത്. അനുഗ്രഹവും ഐശ്വര്യവും നിറയ്ക്കുന്നതിന് മുളയുടെ പൈപ്പ് പോലുള്ള ഘടന ഉചിതമാണ്. മുളയിൽ നിന്ന് വീട്ടിലേക്കും തിരിച്ച് മുളയിലേക്കും പോസിറ്റിവ് എനർജി പ്രസരിപ്പിക്കുന്നു.
വീട്ടിൽ എവിടെ വയ്ക്കണം ലക്കിബാംബു?
പൊതുവിൽ വീട്ടകത്ത് കിഴക്ക് വശത്ത് ബാംബു വയ്ക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ തെക്ക് - കിഴക്ക്. ഭാഗ്യ-ധനാകർഷണത്തിന് ഈ ഭാഗമാണ് നല്ലത്. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാനും ഐശ്വര്യം ഉണ്ടാകാനും തെക്ക് -കിഴക്ക് ഭാഗത്ത് ബാംബു വയ്ക്കുന്നതാണ് മെച്ചം.
ഡൈനിങ് ടേബിളിന്റെ മധ്യത്തിൽ ബാംബു വയ്ക്കുന്നത് വീട്ടിൽ പോസിറ്റിവ് എനർജി വർദ്ധിപ്പിക്കും. ഐശ്വര്യം പ്രദാനം ചെയ്യുന്നതിനും സഹായിക്കും. കുറഞ്ഞ പരിചരണം നേരിയ സൂര്യപ്രകാശം എന്നിവ മതിയെന്നതിനാൽ ലക്കി ബാംബു ബെഡ്റൂമിലും വയ്ക്കാവുന്നതാണ്
പ്രധാന വാതിലിനോട് ചേർന്ന് ലക്കി ബാംബു വയ്ക്കുന്നത് കുടുംബഐക്യത്തിനും ശുഭാരംഭത്തിനും മികവ് പകരും.
അകത്തളത്തിൽ ലക്കി ബാംബു വയ്ക്കുന്നത് അന്തരീക്ഷം ശുദ്ധിയാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.
ലക്കി ബാംബുവിന്റെ ക്രമികരണം
വീട്ടിലായാലും ഓഫിസിലായാലും ലക്കി ബാംബു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മുളന്തണ്ടുകളുടെ എണ്ണമാണ്. ഓരോ പ്രത്യേക ഉദ്ദേശമാണ് മുളന്തണ്ടുകളുടെ എണ്ണത്തിനുള്ളത്. രണ്ടെണ്ണം കല്യാണത്തിന്, മൂന്ന് സന്തോഷത്തിന്, അഞ്ച് ആരോഗ്യത്തിന്, എട്ട് ധനത്തിന്, ഒമ്പത് മികച്ച ഭാവിക്ക്, പത്ത് മെച്ചപ്പെട്ട ജിവിതത്തിന്, പതിനൊന്ന് ഭാഗ്യത്തിന്, ഇരുപത്തൊന്ന് അനുഗ്രഹത്തിന്. നാല് ആർക്കും നൽകരുത്. കാരണം ഇത് മരണത്തെ ആകർഷിക്കുന്നു.
ലക്കി ബാംബു കണ്ടെയിനർ തയാറാക്കുന്നത്
എത് പാത്രത്തിലും വളർത്താവുന്നതാണ് ലക്കിബാംബു. ഗ്ലാസ്സ്, ജാർ,വെയ്സ്,പോർസിലെയിൻ , സെറാമിക് പോട്ട് എന്നിവയിൽ എന്തിലും മുള വളർത്താം. ചെടിക്ക് ചുറ്റുമായി ഒരിഞ്ച് സ്ഥലം കാലിയാക്കി ഇടണം. പൂർണ ഫലത്തിന്, 'മണ്ണ്, ലോഹം, മരം, ജലം തീ', ഈ സാമഗ്രികൾ പോട്ടിന്റെ ഭാഗമാക്കണം. പെബിൾസ് ഉപയോഗിച്ചാൽ മണ്ണിന് പകരമാകും. പാത്രത്തിൽ ഒരു നാണയം ഇട്ടാൽ ലോഹത്തിന്റെ സാന്നിധ്യമായി. മുളന്തണ്ട് മരമായി പരിഗണിക്കാം. കണ്ടെയിനറിൽ ജലം ചേർത്തു കൊടുക്കുക. തീയെ പ്രതിനിധികരിക്കാൻ ചുവന്ന റിബൺ കെട്ടിക്കൊടുത്താൽ മതിയാകും.
ശ്രദ്ധിക്കേണ്ടത്
- ആരോഗ്യമുള്ള ലക്കി ബാംബുവെ ഉചിത ഫലം നൽകുകയുള്ളൂ. ഓഫിസിലും വീട്ടിലും ലക്കി ബാംബു വച്ചാൽ മാത്രം പോര പരിചരണവും നൽകണം.
- മഞ്ഞ തണ്ടുകൾ ഉടനടി നീക്കം ചെയ്യണം.
- കണ്ടെയിനറിൽ ക്ലോറിൻ വാട്ടർ ഉപയോഗിക്കരുത്
- സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് ലക്കി ബാംബു വയ്ക്കരുത്.
English Summay- Lucky Bamboo for Prosperity as per Vasthu; Vasthu for Home