ADVERTISEMENT

വാസ്തു തത്ത്വങ്ങൾ ലോകത്തെല്ലായിടത്തും ഒരു പോലെയാണോ? അല്ലെങ്കിൽപ്പിന്നെ കേരളത്തിനു മാത്രമായി ഒരു വാസ്തുശാസ്ത്രമുണ്ടോ? പലരും ഈ സംശയം ചോദിച്ചിട്ടുണ്ട്. വാസ്തുവിനെക്കുറിച്ച് അല്പസ്വല്പം പഠിച്ചവരുടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് ഇങ്ങനെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. 

വാസ്തവം പറഞ്ഞാൽ ഇന്ത്യയിലും ലോകത്തിന്റെ മറ്റെവിടെപ്പോയാലും പാലിക്കേണ്ട വാസ്തുതത്ത്വങ്ങൾ ഒന്നുതന്നെയാണ്. അടിസ്ഥാനഗ്രന്ഥങ്ങൾതന്നെ പ്രമാണമായി സ്വീകരിച്ചാൽ മതി. മാറ്റമുള്ളത് നിർമാണരീതിയിലാണ്. അതാതു സ്ഥലത്തെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുമെന്നല്ലാതെ തത്ത്വത്തിലൊന്നും വ്യത്യാസമില്ല. കോലും ദണ്ഡും ചുറ്റളവുമൊക്കെ ഒന്നുതന്നെയാണെന്നർഥം. അതായത് അളവുകൾക്ക് മാറ്റമില്ല, സ്ഥാനത്തിനും മാറ്റമില്ല. 

വടക്കേ ഇന്ത്യയിലാവട്ടെ, അനവധി കാലമായിട്ട് അവർ തത്ത്വങ്ങളൊന്നും പാലിക്കാറില്ല എന്നാണ് കണ്ടുവരുന്നത്. വൈദേശികാക്രമണം, മുഗൾ ആർക്കിടെക്ചറിന്റെ കടന്നു കയറ്റം എന്നിവയും മറ്റുമായി അവിടെ ഭാരതീയ വാസ്തുസങ്കൽപം ഇല്ലാതായി. കേരളത്തിൽ മാത്രമേ അത് ഗൗരവമായി പഠനത്തിലും പ്രയോഗത്തിലും നിലനിൽക്കുന്നുള്ളൂ.

 

വാസ്തു: സൂചനകളെ വ്യാഖ്യാനിക്കുമ്പോൾ

നേരത്തെതന്നെ ഞാൻ പറഞ്ഞു, വാസ്തു ഏതു കാലത്തെ ഗൃഹനിർമാണ പദ്ധതിക്കും അനുയോജ്യമായ ശാസ്ത്രമാണ് എന്ന്. നമ്മൾ അതിനെ കാലാനുസൃതമായി എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് പ്രധാനം. അതിനുതക്കവണ്ണമുള്ള അവഗാഹം സമ്പാദിക്കണം. അനുഭവപരിചയവും അതുപോലെതന്നെ പ്രധാനമാണ്. എങ്കിലേ ആധുനികമായ ഒരു കാഴ്ചപ്പാടോടെ അതിനെ സമീപിക്കാൻ കഴിയൂ.

കണക്കുകളുടെ ശാസ്ത്രം കൂടിയാണ് വാസ്തു. അതനുസരിച്ച് കാലാനുസൃതമായ അളവുകളെയും രൂപകല്പനകളെയും ഉൾക്കൊണ്ട് ശാസ്ത്രത്തെ പുതുക്കാനുള്ള പ്രയോഗശേഷി കാണിച്ചാൽ ഇന്നു നമ്മൾ പണിയുന്ന ആധുനിക ഭവനങ്ങൾക്ക് വാസ്തുശാസ്ത്രം നന്നായി ഇണങ്ങിപ്പോകും. ശാസ്ത്രത്തിന്റെ തകരാറു കൊണ്ടല്ല, പഴയ സമ്പ്രദായമാണെന്ന് പലരും പറയുന്നത്. ഏറ്റവും പുതിയതിനെ മാത്രമല്ല വരാനിരിക്കുന്ന രൂപകല്പനകളെക്കൂടി ഉൾക്കൊള്ളാനുള്ളത്ര വിസ്തൃതമാണ് ഈ ശാസ്ത്രം.

പ്രത്യേകം ഓർമിക്കാൻ

∙ഏതു സ്ഥലത്തും ദേശത്തും പാലിക്കേണ്ട വാസ്തുപ്രമാണങ്ങൾ ഒന്നു തന്നെയാണ്. 

∙കാലാനുസൃതമായ അളവുമാനങ്ങളെയും രൂപകല്പനാ സമ്പ്രദായങ്ങളെയും കൂടി ഉൾക്കൊണ്ട് വാസ്തുശാസ്ത്രത്തെ പുതുക്കാൻ ആചാര്യന് കഴിയണം.

 

English Summary- Vasthu Principles in Kerala and Outside Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com