ADVERTISEMENT

സാധാരണ ഇവയൊന്നും മധ്യത്തിലും കോണുകളിലും പാടില്ല എന്നാണു പറയുക. അപ്പോൾ ഏതു കോണിലായാലും കുളിമുറിയും കക്കൂസും പാടില്ല. കാരണം 9 രേഖകൾ പറയുന്നുണ്ട്. അല്ലെങ്കിൽ അതിന്റെ മധ്യത്തില്‍ക്കൂടി വരുന്ന രേഖകൾ അല്ലെങ്കിൽ തെക്കു– വടക്കുള്ള രേഖകൾ എല്ലാ ധമനികളും മറ്റുള്ളവ സിരകളുമായിട്ടാണ് കണക്കാക്കുക. മധ്യത്തിലുള്ളതിനെ സുഷുമ്നാനാഡിയായിട്ട് കണക്കാക്കണം. നാഡിയും ധമനിയും വരുമ്പോൾ പ്രധാനപ്പെട്ടവ തമ്മിൽ മുറിഞ്ഞ് കടന്നു പോവാൻ പാടില്ല. അതിനാണ് തൂണുകൾ ഒറ്റപ്പെട്ടു വരരുത്, മധ്യത്തിൽ വരരുത് എന്നു പറയുന്നത്. അതുപോലെ, കക്കൂസും കുളിമുറിയും കോണുകളിലും പ്രധാന ഗൃഹത്തിന്റെ മധ്യത്തിലും വരാതെയിരിക്കണം എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഇവിടെ മധ്യം എന്നു പറയുന്നത്, ഗൃഹം തെക്കിനി ആയിട്ടാണെങ്കിൽ തെക്കു വടക്കു ദിശയിലുള്ള മധ്യം മാത്രവും, ഗൃഹം പടിഞ്ഞാറ്റി ആണെങ്കിൽ കിഴക്കുപടിഞ്ഞാറ് ദിശയിലുള്ള മധ്യം മാത്രവും, ഗൃഹം പടഞ്ഞാറ്റി ആണെങ്കിൽ കിഴക്കുപടിഞ്ഞാറ് ദിശയിലുള്ള മധ്യം മാത്രവും കണക്കാക്കിയാൽ മതി. 

∙വാസ്തുവിൽ പണിയുന്ന കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ കക്കൂസ് വരുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ?

ശാസ്ത്രപ്രകാരം തെക്കുപടിഞ്ഞാറുള്ള നിരൃതിപദത്തിലാണ് സൂതികാഗൃഹം പണിചെയ്യേണ്ടതെന്നാണ് ശാസ്ത്രം പറയുന്നത്. സൂതികാഗൃഹം തെക്കുപടിഞ്ഞാറേ വശത്തുള്ള മുറിയിൽ പണിയാമെങ്കിൽ അതിനുള്ള അനുബന്ധങ്ങൾ മുഴുവൻ അവിടെ വേണ്ടതാണല്ലോ. അപ്പോൾ അശുദ്ധി ഉണ്ടാവുക സ്വാഭാവികമാണല്ലോ. അതുകൊണ്ട് കൃത്യം കോൺ ഒഴിവാക്കിയിട്ട് അവിടെ കക്കൂസ് പണിയാം എന്നുതന്നെയാണു പറയേണ്ടത്. 

∙വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് പണിയുന്നതുകൊണ്ട് ദോഷമുണ്ടോ?

മുൻപു പറഞ്ഞ മധ്യമങ്ങൾക്കു പ്രാധാന്യമുള്ളതുപോലെ തന്നെ കർണങ്ങൾക്കും പ്രാധാന്യമുണ്ട്. തെക്കു വടക്കും കിഴക്കുപടിഞ്ഞാറുമുള്ള രേഖകൾ എല്ലാം സിരകളായാണ് കണക്കാക്കേണ്ടത്. ആ സിരകളിൽ പ്രാധാന്യം മധ്യത്തിൽ വരുന്നതിനാണെന്നാണ് കണക്ക്. മറ്റുള്ളതൊക്കെ അവഗണനീയമായി കണക്കാക്കാം. പ്രധാനപ്പെട്ട സിരകളിൽ വേധം അഥവാ തടസ്സം വന്നാൽ ദോഷമാണ്. ധമനിയാണെങ്കിൽ ആ ധമനിയിൽ പ്രധാനം ഗൃഹത്തിന്റെ  ഒരു മൂലയിൽ നിന്നു കർണാകാരമായി 45 ഡിഗ്രിയിൽ വരുന്ന രേഖയാണ്. അങ്ങനെ 45 ഡിഗ്രി വരുന്ന രേഖയിൽ ഏതു മൂലയിലായാലും ടോയ്‍ലറ്റായാലും സെപ്റ്റിക് ടാങ്കായാലും അഭികാമ്യമല്ല. െസപ്റ്റിക് ടാങ്ക് പണിയുന്നത് സാധാരണ പറമ്പിലാണല്ലോ. പറമ്പിന്റെ കർണം തട്ടുന്ന വിധത്തിൽ പണി ചെയ്യാതിരിക്കുന്നതാണു നല്ലത്.

English Summary- Position of Toilet, Bathroom in House; Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com