ADVERTISEMENT

ഗൃഹത്തിന് അനുയോജ്യമായ വൃക്ഷങ്ങൾ ഏതെല്ലാം?

തെങ്ങ്, കമുക്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ഥാനങ്ങൾ പറയുന്നുണ്ടെങ്കിലും മറ്റുള്ള സ്ഥാനങ്ങളിൽ നിന്നാലും ദോഷമില്ല. അതുകൊണ്ട് പൊതുവെ പറഞ്ഞാൽ ഫലവൃക്ഷങ്ങളും പുഷ്പങ്ങളും ഏതു വശത്തും വയ്ക്കാം.

 

ഒരു സ്ഥലത്തിന്റെ തെക്കുകിഴക്കുഭാഗത്ത് പുളിമരം നിൽക്കുന്നതു നല്ലതാണോ? അത് വീടുവയ്ക്കുന്നതിലേക്കായി മുറിച്ചു മാറ്റാമോ?

പുളി വേണ്ടത് തെക്കുവശത്താണെന്നാണു പറയുക. പക്ഷേ അതേ സ്ഥലത്ത് വടക്കുവശത്തു പുളി നിൽക്കുന്നതു കൊണ്ട് വിരോധമില്ല. ദോഷം ചെയ്യില്ല. പക്ഷേ ശാസ്ത്രത്തിൽ അവസാനം പറയുന്നത് പൊന്നു കായ്ക്കുന്ന മരമായാലും വീടിനടുത്ത് നിർത്താൻ പാടില്ല എന്നാണ്. അതിന്റെ ഉയരത്തോളം അകലെവേണം എന്നാണ്. പുളി നിർത്തണ മെങ്കിൽ അതിന് വളരാവുന്ന ഉയരം കണക്കാക്കി ഇരട്ടി അകലത്തിലേ വയ്ക്കാൻ പാടുള്ളൂ. 

 

കിഴക്കോട്ടു ദർശനുള്ള വീടിന്റെ മുറ്റത്ത് കിഴക്കു തെക്കു ഭാഗത്ത് മാവ് നിൽക്കുന്നതിൽ അപാകതയുണ്ടോ?

മാവ് വടക്കുവശത്തു വേണം. പ്ലാവ് കിഴക്കു വശത്തു വേണം. തെങ്ങ് പടിഞ്ഞാറു വശത്തു വേണമെന്നാണ് ശാസ്ത്രം പറയുന്നത്. പക്ഷേ അതോടൊപ്പം തന്നെ, അവ മറ്റുള്ള ദിക്കുകളിൽ നിന്നാൽ ദോഷം ഇല്ല. ചെറിയ ഫലവൃക്ഷങ്ങളോ അല്ലെങ്കിൽ പുഷ്പ സസ്യങ്ങളോ ഒക്കെ നിന്നാൽ ദോഷം പറയുന്നില്ല. 

 

വീടിനു സമീപം കൂവളം വളർത്താമോ?

കൂവളം ഗൃഹത്തിന് ഇരുവശങ്ങളിലും പുറകിലും വളർത്തു ന്നത് ശുഭകരമാണ്.

English Summary- Ideal Trees and Location around House as per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com