ADVERTISEMENT

ഓരോ ദിശയിലേക്കും ദർശനമുള്ള വീടുകളുടെ ഗെയ്റ്റിന്റെ സ്ഥാനം എവിടെയായിരിക്കണം? അതിനെ ഗൃഹത്തിന്റെ മുൻവാതിലുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ?

പ്രധാന വാതിലുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഗെയ്റ്റ് നാലു വശത്തും വയ്ക്കാവുന്നതാണ്. കിഴക്കാണെങ്കിൽ ഇന്ദ്രപദത്തിൽ വയ്ക്കണം. തെക്ക് ഭല്ലാടപദത്തിലും പടിഞ്ഞാറ് പുഷ്പദന്തപദത്തിലും വയ്ക്കണം. തെക്കാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുകിഴക്കേ മൂലയിൽനിന്നു പടിഞ്ഞാട്ട് നാലാമത്തെ പദത്തിൽ വേണം. പടിഞ്ഞാറാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുപടിഞ്ഞാറേമൂലയിൽ നിന്നു വടക്കോട്ട് നാലാമത്തെ പദത്തിൽ വേണം.

പടിഞ്ഞാറാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുപടിഞ്ഞാറേമൂലയിൽ നിന്നു വടക്കോട്ട് നാലാമത്തെ പദത്തിൽ വേണം. വടക്കാണെങ്കിൽ വടക്കുപടി​ഞ്ഞാറേ മൂലയിൽ നിന്നു കിഴക്ക് നാലാമത്തെ പദത്തിൽ വേണം. അപ്പോൾ നാലും നാലും എട്ടു പദം കൂടിയാൽ നടുക്ക് ഒരു പദമുണ്ടാകും, രണ്ടാമത്തെ പദത്തിൽ. മുന്നിൽ നിന്നു നോക്കിക്കഴിഞ്ഞാൽ ഗെയ്റ്റ് കുറച്ച് ഇടത്തോട്ടു മാറിക്കാണും. മധ്യത്തിൽ വരില്ല. മധ്യത്തിനോടു ചേർന്ന് വരും. 

∙െഗയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?

ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ. 

പുര പണി കഴിഞ്ഞശേഷം ചുറ്റുമതിൽ നിർമിക്കുമ്പോൾ തർക്കഭൂമിയായ അതിരുകൾ നിശ്ചിതസ്ഥാനം മാറിയാൽ എന്തു ചെയ്യണം? 

പുര തെക്കുപടിഞ്ഞാറു ഭാഗത്തോ വടക്കു കിഴക്കു ഭാഗത്തോ വരുന്ന വിധത്തിൽ ഉൾവശത്ത് വീണ്ടും ഒരു ചെറുമതിൽ കെട്ടേണ്ടി വരും. 

English Summary- Position of Gate in House as per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com