ADVERTISEMENT

താഴത്തെ നിലയുടെ ചുറ്റ് കണക്കനുസരിച്ചു പണിതിട്ടുണ്ടെങ്കിൽ, മുകളിൽ പണിയുന്ന നിലയുടെ ചുറ്റ് നോക്കണമോ?

വേണം. കാരണം. നമ്മൾ ശാലകളെ ഓരോരോ ഘട്ടങ്ങളായിട്ടാണു കണക്കുകൂട്ടുക. ഉയരം കണക്കാക്കുമ്പോൾ ഏറ്റവും ഉയരമുള്ളതിനാണ് പ്രാധാന്യം. ഇതിനെയാണ് നാം പടിഞ്ഞാറ്റിയെന്നോ തെക്കിനിയെന്നോ പറയുന്നത്. അതിൽ നിന്നു വളർത്തിക്കൊണ്ടു വരുന്നതാണ് ഒരു കണക്കിനു പറഞ്ഞാൽ നാലു ഗൃഹങ്ങളായാലും അടുക്കളഭാഗമായാലും മറ്റ് ഉപനിർമിതികൾ ആയാലും അതും കഴിഞ്ഞാലാണ് താഴ്‌വര വരുന്നത്. അപ്പോൾ ഓരോ ഘട്ടത്തിലും ചുറ്റളവു ശരിയാകണം. അതില്‍ പ്രാധാന്യം ഏറ്റവും ഉയർന്നു വരുന്ന പ്രധാനപ്പെട്ട പുരയ്ക്കാണു താനും. 

 

ഒരു വീടിന്റെ കന്നിമൂലയിൽ ഒന്നാം നിലയിൽ ടെറസ് വരാമോ? അതോ അവിടെ മുറി പണിയണോ?

വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹങ്ങൾ, തെക്കിനി ഗൃഹങ്ങൾ തെക്കിനി ഗൃഹമായോ, പടിഞ്ഞാറ്റി ഗൃഹമായോ ആണ് പണി ചെയ്യേണ്ടത്. അങ്ങിനെ വരുമ്പോൾ രണ്ടാം നിലയിലേക്ക് ഉയർത്തേണ്ട മുറി തെക്കോ പടിഞ്ഞാറോ ആണ്. തെക്കുപടിഞ്ഞാറേ മൂല മേൽപ്പറഞ്ഞ രണ്ടിന്റെയും കൂടിച്ചേരുന്ന ഭാഗമായതിനാലാണ് തെക്കുപടിഞ്ഞാറേ മൂലയിൽ മുറി ഉയർത്തണം എന്നു നിർദേശിക്കുന്നത്. 

 

വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ചുറ്റുളവ് കോൽകണക്കിൽ നിജപ്പെടുത്താറുണ്ടല്ലോ. ബാത്ത്റൂം, ചിമ്മിനി ഇവയൊക്കെ സാധാരണയായി അല്പം പുറത്തേക്കു തള്ളി നിർമിക്കാറുണ്ട്. ചുറ്റളവു കണക്കാക്കുമ്പോൾ അവയും പരിഗണിക്കേണ്ടതില്ലേ?

തീർച്ചയായും പരിഗണിക്കണം. ചുറ്റളവ് എന്നു പറയുന്നതു നമ്മൾ എല്ലാം കൂടി അളന്നുള്ളതിന്റെ ആകെ തുകയാണ്. ചിമ്മിനിയെന്നുള്ളത് അടുക്കളയുടെ ഒരു ഭാഗമാണ്. അപ്പോൾ അടുക്കളയുടെ ചുറ്റളവിൽ ചിമ്മിനിയും കൂടി കണക്കാക്കണം. ചിമ്മിനിയായാലും ബാത്ത്റൂമായാലും വീടിന്റെ ഭാഗംതന്നയാണ്, അതുകൂടി ചുറ്റളവിൽ പെടുത്തണം. 

 

English Summary- Vasthu Doubts Answers in Malayalam; Veedu and Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com