വീടിന് ഗെയ്റ്റ്, പടിപ്പുര പണിയുമ്പോൾ സ്ഥാനം നോക്കണോ?
Mail This Article
നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ െഗയ്റ്റും അങ്ങനെതന്നെ വേണം. പടിഞ്ഞാറു വശത്തു പണിയുന്ന പടിപ്പുര അഥവാ ഗെയ്റ്റ് പടിഞ്ഞാറ്റിയുടെ കണക്കനുസരിച്ചു പണിയണം. പടിഞ്ഞാറ്റിയുടെ ദർശനം എങ്ങോട്ടാണ്? അത് കിഴക്കോട്ടാണ്.
വാതിൽ അകത്തേക്കോ പുറത്തേക്കോ?
നമ്മൾ കാഴ്ചാഭംഗിക്കായി പടിപ്പുരയോ ഗെയ്റ്റോ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അതിന്റെ വാതിൽ അഥവാ ദര്‍ശനം വീടിനുള്ളിലേക്കാവണം. അതായത് നമ്മൾ പടിഞ്ഞാറു വശത്തു വയ്ക്കുന്ന ഗെയ്റ്റിന്റെ മുഖം നമ്മുടെ വീട്ടിലേക്കായിട്ടാണ് കണക്കാക്കുക. കാരണം വീടിനോടു ബന്ധപ്പെട്ടിട്ടാണല്ലോ പടിപ്പുര വരുന്നത്. അല്ലാതെ റോഡിനോടു ബന്ധപ്പെട്ടിട്ടല്ല. വീട്ടിൽ നിന്നു പോവാനുള്ള മാർഗം, അല്ലെങ്കിൽ വീട്ടിലേക്കു വരാനുള്ള മാർഗം എന്നല്ലേ അതിന്റെ തത്ത്വം?
പടിപ്പുരയുടെ വാതിൽ തുറക്കേണ്ടത് അകത്തേക്കാണ്. സൂത്രപ്പട്ടിക അപ്പോൾ പുറത്തു വരും. അല്ലെങ്കിൽ പുറത്തു നിന്ന് പൂട്ടാൻ സാധിക്കുകയുമില്ലല്ലോ.
English Summary- Position of Gate Padippura as per Vasthu