ADVERTISEMENT

"കാട്ടുപന്നിയുടെ ആക്രമണം താങ്ങാൻവയ്യ, ഞാൻ കൃഷി നിർത്തുന്നു."
പാലക്കാട് പട്ടാമ്പി സ്വദേശി ജയദേവൻ അമ്മാത്തിൽ എന്ന കർഷകന്റെ വാക്കുകളാണിത്. പട്ടാമ്പിയിലെ കൂട്ടുപാതയിൽ മൂന്നേക്കറോളം വരുന്ന നെൽപ്പാടത്ത് പന്നികളുടെ ആക്രമണം പതിവായതാണ് അദ്ദേഹത്തെ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇത് ഇപ്പോൾ മാത്രമുള്ള പ്രശ്നമല്ല കഴിഞ്ഞ ഏതാനും വർഷങ്ങളായി ജയദേവന്റെ കൃഷിയിടത്തിൽ പന്നികൾ നാശം വിതയ്ക്കുകയാണ്. കിഴങ്ങുവിളകൾ നടാൻ വയ്യ പന്നികൾ നശിപ്പിക്കും, മരങ്ങൾ നട്ടുവളർത്തിയാലും പന്നികൾ കുത്തിമറിച്ചിടുകയാണെന്നും ജയദേവൻ കർഷകശ്രീയോടു പറഞ്ഞു. 

സ്വന്തമായുള്ളതും പാട്ടത്തിനുമെടുത്ത സ്ഥലത്താണ് ജയദേവന്റെ കൃഷി. മൂന്നേക്കർ നെൽക്കൃഷിക്കൊപ്പം രണ്ടേക്കറോളം സ്ഥലത്ത് ഏത്തവാഴയും കൃഷിചെയ്യുന്നു. ഇവിടങ്ങളിലേക്കാണ് രാത്രിയിൽ കാട്ടുപന്നികളുടെ ആക്രമണം. രണ്ടാഴ്ച കഴിഞ്ഞാൽ കൊയ്യാൻ പാകമാകുന്ന നെൽച്ചെടികളാണ് പന്നികൾ പൂണ്ടുവിളയാടി നശിപ്പിക്കുന്നത്. ശല്യം രൂക്ഷമായതോടെ രാത്രിയിൽ പാടത്ത് ഉറക്കമിളച്ച് കാവലിരുന്നാലും എതിർ വഴിയിലൂടെ പന്നികൾ നെൽപ്പാടത്തു കടക്കുകയാണെന്ന് ജയദേവൻ പറയുന്നു. നെൽക്കൃഷി ചെയ്തിരിക്കുന്നത് മുഴുവനും സ്വന്തം സ്ഥലമല്ലാത്തതിനാൽ വേലികെട്ടി സംരക്ഷിക്കലും പ്രായോഗികമല്ല. മാത്രമല്ല അതിന് വലിയ ചെലവും വരും. ഈ സാഹചര്യത്തിലാണ് ഇനി കൃഷി ചെയ്യുന്നില്ല എന്ന് ജയദേവന്റെ പ്രഖ്യാപനം. 

ഏതാനും വർഷങ്ങളായി ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. ജയദേവന്റെ ചുറ്റുമുള്ള പലരും കൃഷി ഉപേക്ഷിച്ചു. കപ്പ പോലുള്ള കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്താൽ വിളവെടുക്കുന്നത് മുഴുവൻ പന്നികളാണ്. ഇത്തരത്തിൽ കൃഷി ചെയ്ത് പത്തു ലക്ഷം രൂപ വരെ നഷ്ടം വന്ന കർഷകരുണ്ടിവിടെ.

വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ എന്തെങ്കിലും നടപടികൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ജയദേവന്റെ പ്രതീക്ഷ. അല്ലാത്തപക്ഷം കൃഷിയിൽനിന്ന് എന്നന്നേക്കുമായി വിടപറയാതെ വേറെ വഴിയില്ലെന്നും ജയദേവൻ പറയുന്നു. 

ഫോൺ: 9946824130

wild-boar-attack-1
പന്നികൾ നശിപ്പിച്ച നെൽപ്പാടം
wild-boar-attack-2
പന്നികൾ നശിപ്പിച്ച നെൽപ്പാടം
wild-boar-attack-3
ജയദേവൻ വാഴത്തോട്ടത്തിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com