പാം ഓയില്‍ ഇനി വേണ്ട, ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് ശ്രീലങ്ക
Mail This Article
കാര്‍ഷിക-ഉപഭോഗമേഖലയില്‍ വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ച് ശ്രീലങ്ക. പാം ഓയില്‍ ഇറക്കുമതിയും ഉപയോഗവും ഇന്നലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. നിലവിലുള്ള പ്ലാന്റേഷനുകളിലെ എണ്ണപ്പനകള്‍ നശിപ്പിക്കാനും തീരുമാനത്തിലുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീലങ്കയിലെ എണ്ണപ്പനത്തോട്ടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധനയുണ്ടെന്നു മാത്രമല്ല ഇറക്കുമതിയും വര്‍ധിച്ചു. വനനശീകരണവും പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ പാം ഓയിലാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നുമാണ് പാം ഓയില്‍ ശ്രീലങ്കയിലേക്കെത്തുന്നത്.
പത്തു ശതമാനം വീതം എണ്ണപ്പനകള്‍ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് നിര്‍ദേശം. എണ്ണപ്പനയ്ക്കു പകരം റബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണം. ശ്രീലങ്കയില്‍ 11,000 ഹെക്ടറില്‍ എണ്ണപ്പനകളുണ്ട്.
English summary: Sri Lanka bans palm oil imports