ADVERTISEMENT

മലയാളനാടിന്റെ കാർഷിക മഹോത്സവത്തെ വരവേൽക്കാൻ കോട്ടയം ഒരുങ്ങി. മലയാള മനോരമയുടെ കര്‍ഷകശ്രീ 2022 അവാര്‍ഡ് സമര്‍പ്പണത്തോട്  അനുബന്ധിച്ചുള്ള കാര്‍ഷികമേളയ്ക്ക് കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. സഹകരണമന്ത്രി വി.എന്‍. വാസവൻ മേള ഉദ്ഘാടനം ചെയ്തു. മേയ് 15വരെയാണ് കാര്‍ഷികമേള.

രണ്ടു വര്‍ഷത്തിലൊരിക്കലുള്ള കാർഷിക മാമാങ്കത്തിന് ഇതാദ്യമായി വേദിയാവുമ്പോൾ കോട്ടയത്തെ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും സ്വന്തം തട്ടകത്തില്‍ നടക്കുന്ന കൃഷിയുത്സവത്തില്‍ പങ്കുകൊള്ളുന്നതിന്റെ ആഹ്ലാദ മധുരം. 1992ലെ പ്രഥമ കർഷകശ്രീ പുരസ്കാര സമർപ്പണത്തിനു ശേഷം   അവാർഡ് ജേതാവിനെ സ്വീകരിക്കാൻ കോട്ടയത്തിന് അവസരം ലഭിക്കുകയാണ്.

karshakasree-12

മേളനഗരിയില്‍ 13ന് വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പാലക്കാട് ഏലപ്പുള്ളി മാരുതി ഗാർഡൻസിൽ പി. ഭുവനേശ്വരി കര്‍ഷകശ്രീ പുരസ്കാരം ഏറ്റു വാങ്ങും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും.

 

മേളയോടനുബന്ധിച്ചുള്ള സെമിനാർ പരമ്പര 12നു രാവിലെ 10ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യും. 

 

കേരള കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലാസ്ഥാപനങ്ങള്‍, കര്‍ഷക, സംരംഭക കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍  എന്നിവയുടേതടക്കം നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും. കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ആവശ്യമുള്ളതെന്തും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന മെഗാ ഷോപ്പിങ് മേളയാണ് കോട്ട​യം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. 

 

സെമിനാര്‍ പരമ്പരയിൽ അടുക്കളത്തോട്ടമൊരുക്കല്‍, പഴവർഗക്കൃഷി, പൂന്തോട്ട നിർമാണം, ഹൈടെക് കൃഷി, മൃഗസംരക്ഷണം, അരുമ പരിപാലനം, റബർകൃഷി എന്നീ  മേഖലകളിലെ പുത്തൻ വിവരങ്ങൾ അവതരിപ്പിക്കും. പങ്കെടുക്കുന്നവർക്ക് അറിവുകള്‍ നേടുന്നതിനൊപ്പം സംശയനിവൃത്തിക്കും അവസരമുണ്ട്.

 

English Summary: Karshakasree Karshikamela at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com