വെള്ളീച്ചയെ തുരത്താൽ സ്പെഷൽ കീടനാശിനി: പേറ്റന്റ് നേടി ജിഎസ്പി ക്രോപ് സയൻസ്
Mail This Article
×
വളം, കീടനാശിനി വ്യവസായ രംഗത്തെ പ്രമുഖരായ ജിഎസ്പി ക്രോപ് സയന്‍സ് വികസിപ്പിച്ച വെള്ളീച്ച പ്രതിരോധ കീടനാശിനിക്ക് പേറ്റന്റ് ലഭിച്ചു. കാര്‍ഷിക വിളകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന കീടമായ വെള്ളീച്ചകളെ ഫലപ്രദമായി തടയാന്‍ സഹായിക്കുന്നതാണ് ജിഎസ്പി എസ്എല്‍ആര്‍ 525 എസ്ഇ ഫോര്‍മുലേഷന്‍ എന്ന പുതിയ കീടനാശിനി എന്ന് കമ്പനി അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കീടനാശിനി വികസിപ്പിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കു പുറമെ തോട്ടക്കൃഷി, വന വിളകള്‍ തുടങ്ങിയവയ്ക്കും പ്രത്യക്ഷമായും പരോക്ഷമായും ഭീഷണിയാണ് വെള്ളീച്ചകളുടെ ശല്യം. രാജ്യത്ത് കാര്‍ഷിക രംഗം നേരിടുന്ന പ്രധാന ആശങ്കകളിലൊന്നാണിത്.
English summary: GSP Crop Science gets patent for its formulation used to control whiteflies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.