കേരളപ്പിറവി ദിനത്തില്‍ കടൽ കടക്കാൻ തയാറായി മുരിങ്ങ: ഒല്ലൂരിന് അഭിമാന നേട്ടം
Mail This Article
തൃശൂര്‍ ഒല്ലൂര്‍ കൃഷി സമൃദ്ധി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ മുരിങ്ങയിലയില്‍ തയാറാക്കിയ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ കേരളപ്പിറവി ദിനത്തില്‍ കടല്‍ കടക്കും. മുരിങ്ങയിലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാൻഡില്‍ തയാറാക്കിയിരിക്കുന്നത്.
പ്രോഡക്റ്റ് ലോഞ്ച് കൃഷിദര്‍ശന്‍ പരിപാടിയില്‍ കൃഷിമന്ത്രി പി.പ്രസാദ്, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാച്ചുറല്‍ പ്രോ ഫുഡ് സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഉല്‍പ്പന്നങ്ങള്‍ യുഎഇ മാര്‍ക്കറ്റില്‍ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും, ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷകസംഘം ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ജെ എല്‍ ജി ഗ്രൂപ്പുകളും മറ്റു കര്‍ഷകരും നട്ടുവളര്‍ത്തിയ മുരിങ്ങയില കിലോ 30 രൂപ നല്‍കിയാണ് സ്വീകരിക്കുന്നത്. മുരിങ്ങയില കൃഷിയുടെ മൂല്യവർധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴി പരിശീലനം നല്‍കി.
English summary: Exporting moringa to UAE