ADVERTISEMENT

കേരള മൃഗസംരക്ഷണ വകുപ്പ് ഇന്ത്യയില്‍ ആദ്യമായി മൃഗസംരക്ഷണമേഖലയിൽ കന്നുകാലികളിൽ മൈക്രോചിപ്പ് നടപ്പിലാക്കുന്ന സമഗ്രമായ ഡിജിറ്റല്‍ സംവിധാന പദ്ധതിയായ ഇ–സമൃദ്ധ RFID പ്രാവർത്തികമായി.  പൈലറ്റ് പ്രൊജക്റ്റ് ആയി ആദ്യം തിരഞ്ഞെടുത്ത പത്തനംതിട്ട ജില്ലയിലെ കന്നുകാലികളിൽ ആർഎഫ്ഐഡി മൈക്രോചിപ്പ് സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനം ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. കേരള റീബീൽഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.52 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ 60,175 കന്നുകാലികള്‍ക്കാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. കേരളാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി ആദ്യമായി നടപ്പിൽ വരുന്നത്.   

നിലവിൽ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന് പകരമായി നൂതനമായ സാങ്കേതികവിദ്യയിലൂടെ ശാസ്ത്രീയമായി ഓരോ മൃഗങ്ങളുടേയും ആരോഗ്യം, പാൽ  തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയ ‌‌ആനിമല്‍ ഡേറ്റാബേസ് സൂക്ഷിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. 

12 മി.മീ. നീളവും 2 മി.മീ. വ്യാസവുമുള്ള, മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്ന, യാതൊരുവിധ റിയാക്ഷന്‍ ഉണ്ടാക്കാത്തതുമായ ഒരു ഇലക്ട്രോണിക് ചിപ്പാണ് കന്നുകാലികളിൽ ഘടിപ്പിക്കുന്ന  ആര്‍എഫ്ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍). മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ചാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ അറിയുക. പ്രസ്തുത നമ്പര്‍ പ്രത്യേകം ആവിഷ്കരിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫ്റ്റ്‌വെയറില്‍ എത്തുകയും അതിലുള്ള വിവരശേഖരത്തില്‍നിന്നും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com