ADVERTISEMENT

കാർഷിക, മൃഗസംരക്ഷണ, മത്സ്യക്കൃഷി മേഖലകളിലെ പുത്തൻ അറിവുകളും ആശയങ്ങളും സാങ്കതികവിദ്യകളും  പങ്കുവയ്ക്കുന്ന സെമിനാർ പരമ്പരതന്നെ മലയാള മനോരമയുടെ കർഷകശ്രീ കാര്‍ഷികമേളയില്‍ അരങ്ങേറും. എട്ടു സെമിനാറുകളിൽ 24 വിഷയങ്ങളിലായി 32 വിദഗ്ധർ ക്ലാസുകൾ നയിക്കും. 

കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിന്റെ  സമർപ്പണത്തോട് അനുബന്ധിച്ച് 31 മുതൽ ഫെബ്രുവരി 4 വരെ മലപ്പുറം എംഎസ്‌പി മൈതാനിയിലാണ് മേള നടക്കുന്നത്.  

സെമിനാറുകൾ 

ജനുവരി 31

ഉച്ചയ്ക്ക് 2ന്: ‘വിദേശ പഴവർഗങ്ങൾ: കൃഷിയും വിപണനവും’. മോഡറേറ്റര്‍: കേരള കാർഷിക സർവകലാശാല റിട്ട. പ്രഫസർ ഡോ. പി.രാജേന്ദ്രൻ, ‘പുരയിടക്കൃഷിക്കും വാണിജ്യക്കൃഷിക്കും യോജിച്ച ഫലവർഗങ്ങൾ’: കാഞ്ഞിരപ്പള്ളി ഹോംഗ്രോൺ നഴ്സറി മാനേജിങ് ഡയറക്ടർ ജോസ് ജേക്കബ്, ‘പഴത്തോട്ടങ്ങളിലെ വിള പരിപാലനം’: തൊടുപുഴ ഫ്രൂട്സ്‌വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ ജോമി മാത്യു, ‘പഴവർഗങ്ങളുടെ വിപണനവും കയറ്റുമതിയും’: പഴവർഗ സംരംഭകന്‍ അഹമ്മദ്‌കുട്ടി കൊയപ്പത്തൊടി.

ഫ്രെബുവരി 1

രാവിലെ 10ന്: ‘വാണിജ്യ പച്ചക്കറിക്കൃഷിയും പോഷകത്തോട്ട പരിപാലനവും’. മോഡറേറ്റര്‍: കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. ടി.ആർ.ഗോപാലകൃഷ്ണൻ, ‘വാണിജ്യ പച്ചക്കറിക്കൃഷി എങ്ങനെ’:  കേരള കാർഷിക സർവകലാശാല റിട്ട. ഡീൻ ഡോ. സി.നാരായണൻകുട്ടി,  ‘പോഷകത്തോട്ടങ്ങളിലെ പുത്തൻ രീതികൾ’: കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ (റിട്ട.) കെ.ജെ.ഒനീല്‍, ‘പച്ചക്കറി സംരംഭകരും വിപണന തന്ത്രങ്ങളും’: കർഷകശ്രീ 2024 പുരസ്കാര നിർണയത്തിൽ ഫൈനലിസ്റ്റ് വി.സി.ജൈസല്‍. 

ഉച്ചയ്ക്ക് 2ന്: ‘പൂന്തോട്ടത്തിലെ പുതുമകൾ, ആദായ സംരംഭങ്ങൾ’. മോഡറേറ്റര്‍:  വെള്ളാനിക്കര കോളജ് ഓഫ് അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റ് ഓപ് ഫ്ലോറികൾചർ ആൻഡ് ലാൻഡ്സ്കേപിങ് മേധാവി ഡോ. മിനി ശങ്കർ. ‘പൂന്തോട്ടത്തിലെ പുത്തൻപ്രവണതകൾ’: ഉദ്യാന വിദഗ്ധൻ പ്രഫ(റിട്ട.) ജേക്കബ് വർഗീസ് കുന്തറ, ‘അലങ്കാരച്ചെടികളുടെ ആദായ സാധ്യതകൾ’: ഉദ്യാന സംരംഭക രാധിക ഒയ്യാരത്ത്, ‘ഔഷധസസ്യക്കൃഷി വീട്ടാവശ്യത്തിനും വരുമാനത്തിനും’: കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലെ ഡോ. എസ്.സധീഷ്ണകുമാരി. 

ഫെബ്രുവരി 2

ഉച്ചയ്ക്ക് 2ന്: ‘വേറിട്ട വിളകളും സംരംഭങ്ങളും’. ‘തേക്ക്, മഹാഗണി, മലവേപ്പ്, ഊദ്, ചന്ദനം തുടങ്ങിയവ കാശു തരുമോ’: കേരള വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. കെ.സി.ചാക്കോ,  ‘കൂൺകൃ ഷിയിലെ നൂതന പ്രവണതകള്‍’: ലീനാസ് മഷ്റൂം ഉടമ ജിത്തു തോമസ്,  ‘വനാമി ചെമ്മീൻകൃഷിയും ആദായ സാധ്യതകളും’:  എം.ഷാജി, എംപിഇഡിഎ.

ഫെബ്രുവരി 3

രാവിലെ 10ന്: ‘പക്ഷി–മൃഗപരിപാലനത്തിലെ ആദായപ്പുതുമകൾ’. മോഡറേറ്റര്‍ ബെംഗളൂരു ട്രാൻസ് ഡിസിപ്ലി നറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി പ്രഫസർ ഡോ. ടി.പി.സേതുമാധവൻ. ‘തൊഴുത്തിലെ സംരംഭ സാധ്യതകൾ’: മലപ്പുറം കെവികെ മൃഗസംരക്ഷണ വിഭാഗത്തിലെ ഡോ. ഇബ്രാഹിംകുട്ടി,  ‘ആടുവളർത്തൽ ആദായകരമാക്കാം’: വെട്ടിക്കാട്ടിരി വെറ്ററിനറി സർജൻ ഡോ. കെ.എൻ. നൗഷാദ് അലി,  ‘കോഴിവളർത്തലിലെ വരുമാനവഴികൾ’: മൃഗസംരക്ഷണ റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഡോ. വി.കെ.പി.മോഹൻകുമാര്‍. 

ഉച്ചയ്ക്ക് 2ന്: ‘അരുമമൃഗങ്ങൾ, പക്ഷികൾ, അലങ്കാരമത്സ്യങ്ങൾ’. മോഡറേറ്റര്‍  വെറ്ററിനറി സർവകലാശാല പ്രഫസർ ഡോ. സാബിൻ ജോർജ്. ‘അരുമപ്പക്ഷികൾ’: മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ (റിട്ട.) ഡോ. പി.കെ.ഷിഹാബുദീൻ, ‘അരുമകളിലെ പുതു താരങ്ങൾ’: കൊച്ചി റെയിൻ ഫോറസ്റ്റ് എക്സോട്ടിക് പെറ്റ്സ് ആൻഡ് പ്ലാന്റ് സിഇഒ ഐശ്വര്യലക്ഷ്മി, ‘അലങ്കാരമത്സ്യ പരിപാലനം, സാധ്യതകൾ’: കെഎൻഡി അക്വാ ഫാം ഉടമ കെ.എൻ. ദീപേഷ്.

അവസാന ദിവസമായ ഫെബ്രുവരി 4

രാവിലെ 10ന്:  ‘കൃഷിയിൽ ഓട്ടോമേഷൻ’. മോഡറേറ്റര്‍  മലപ്പുറം കെവികെ മണ്ണു ജല സംരക്ഷണ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. വി.എം.അബ്ദുൽ ഹക്കിം. ‘മണ്ണറിഞ്ഞുള്ള നനയ്ക്കും വളപ്രയോഗത്തിനും സെൻസർ’: കണ്ണൂർ ഡീപ് ഫ്ലോ ടെക്നോളജീസ് സഹ സ്ഥാപകനും സിഇഒയു മായ അത്രി ആനന്ദ്, ‘കൃഷിയിടത്തിലെ ഡ്രോൺ ഉപയോഗം’: കളമശേരി ഫ്യൂസിലേജ് ഇന്നൊവേഷൻസ് എംഡി ദേവൻ ചന്ദ്രശേഖരൻ, ‘കൃഷിയിടത്തില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം’: തിരുവനന്തപുരം മിസ്റ്റിയോ സഹസ്ഥാപകനും സിഇഒയുമായ സാമുവൽ ജോൺ.

ഉച്ചയ്ക്ക് 2ന്: ‘കൃഷിയിടത്തിലെ നൂതന സംരംഭങ്ങൾ’. മോഡറേറ്റര്‍ കോഴിക്കോട് ഐഐഎസ്ആർ ഇൻകുബേ ഷൻ സെന്റർ മേധാവി ഡോ. ടി.ഇ.ഷീജ. ‘സംരംഭകർക്ക് പണവും പരിശീലനവും’: ബാങ്ക് കൂട്ടായ്മ പരിശീലന സ്ഥാപനമായ ആർസെറ്റിയുടെ സംസ്ഥാന ഡയറക്ടർ പേഴ്സി ജോസഫ്, ‘കാർഷിക സംരംഭകരുടെ പുതു ലോകം’: ഗ്രോ ദി ഫൺ ഗൈ ഉടമ ആദം ഷംസുദീൻ, ‘സംരംഭകർ നേരിടുന്ന വെല്ലുവിളികളും പരിഹാരവും’: വയനാട് ഹോളിക്രോസ് ഇന്‍ഡസ്ട്രീസ് ഉടമ ജയ്മി. 

മേളനഗരിയിൽ നൂറിൽപ്പരം സ്റ്റാളുകളുള്ള കാർഷികപ്രദർശനവും ഡ്രോൺപോലുള്ള നൂതന കാർഷികോപകരണങ്ങളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും. ഒപ്പം ഭക്ഷ്യമേളയും കലാകായിക പരിപാടികളും ഉണ്ടായിരിക്കും. 

സ്റ്റാൾ ബുക്കിങ്ങിന്  ഫോണ്‍: 9895399491, 0481 2587628, 04832900700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com