ADVERTISEMENT

നൂതന ആശയങ്ങളിൽനിന്നു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും അവ ജനോപകാരപ്രദമായി രൂപപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ശാസ്ത്രം സാമൂഹിക നന്മയ്ക്കുതകൂ എന്ന് സിപിസിആർഐ ഡയറക്ടർ ഡോ. കെ.ബി.ഹെബ്ബാർ. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് 'തോട്ട മേഖലയിലെ കാലാവസ്ഥാ വ്യതിയാനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയമായ സാങ്കേതിക വിദ്യകൾ ഭാരതത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്ന കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ജനിതക ശാസ്ത്രവിഭാഗം മുൻ മേധാവി ഡോ. ബി.ശശികുമാർ 'ശാസ്ത്രം സമൂഹനന്മയ്ക്ക് - ചില അടയാളങ്ങൾ' എന്ന വിഷയത്തേക്കുറിച്ച പ്രഭാഷണം നടത്തി. തോട്ട മേഖലയിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി ഡോ. എം.മുരുഗൻ മുഖ്യപ്രഭാഷണവും സിപിസിആർഐ കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് ഇന്ത്യയിലെ തോട്ടവിളകളുടെ സംക്ഷിപ്ത ചരിത്രത്തെക്കുറിച്ച് വിവരണവും നൽകി. ശിൽപശാലയിൽ പങ്കെടുത്തവർക്കായി പ്രസംഗമത്സരവും പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു. വിവിധ കോളേജുകളിൽനിന്ന് 80ൽപ്പരം വിദ്യാർഥികളും കർഷകരും ശിൽപശാലയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com