വഴി തടഞ്ഞ് അയൽവാസിയുടെ മരം
Mail This Article
×
ഞങ്ങൾക്ക് ഉപയോഗിക്കുന്നതിനായുള്ള 4 ലിങ്സ് വഴി അയൽവാസിയുടെ മരങ്ങളും വേരുകളും കൊണ്ട് തടസ്സപ്പെട്ടിരിക്കുന്നു. അതു വെട്ടാൻ അവർ അനുവദിക്കുന്നില്ല. ഒരു വഴിയുടെ അതിർത്തിയിൽനിന്ന് എത്ര അകലത്തിൽ മരങ്ങൾ വയ്ക്കാനാണ് നിയമം അനുവദിക്കുന്നത്?
meenumathai2002@gmail.com
- ആ വഴിയുടെ അതിരിൽനിന്ന് എത്ര അകലത്തിൽ മരം വയ്ക്കാം എന്നതു സംബന്ധിച്ചു നിയമമില്ല. ഞങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള വഴിയെന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് പൊതുവഴിയല്ലെന്നും നിങ്ങൾ മാത്രം ഉപയോഗിക്കുന്ന സ്വകാര്യവഴിയാണെന്നും അനുമാനിക്കുന്നു. ഏതായാലും അയൽവാസിക്ക് നിങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നതിന് അവകാശമില്ല. തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ പരാതിപ്പെടാം. അതുകൊണ്ട് പരിഹാരമായില്ലെങ്കിൽ മുൻസിഫ് കോടതിയെ സമീപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.