മൂന്നു മീറ്റർ പഞ്ചായത്തു വഴി അയൽവാസികൾ കയ്യേറി; വീതി കിട്ടാൻ സാധ്യത ഉണ്ടോ?
Mail This Article
×
? ഞങ്ങളുടെ വീട്ടിലേക്കുള്ളതു പഞ്ചായത്തുവഴിയാണ്. പക്ഷേ, വീതി എത്ര മീറ്റർ ആണെന്നു പഞ്ചായത്തിലെ രേഖയിൽ ഇല്ല. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ 3 മീറ്റർ ഉണ്ടെന്നാണു കാണുന്നത്. പക്ഷേ, അയൽവാസികൾ വേലി കാലാകാലങ്ങളായി ഇറക്കി ഇപ്പോൾ റോഡിനു വീതി വളരെ കുറവാണ്. റോഡിന് 3 മീറ്ററോ അതിലേറെയോ വീതി കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ. അയൽവാസികൾ പൊടിക്കുപോലും നീക്കാൻ തയാറല്ല.
rejeshpkd.r@gmail.com
- പഞ്ചായത്തുവഴിയാണെങ്കിൽ അതിന്റെ വിവരങ്ങൾ അടങ്ങിയ റജിസ്റ്റർ പഞ്ചായത്തിൽ സൂക്ഷിക്കേണ്ടതാണ്. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ 3 മീറ്റർ വീതി ഉണ്ടെന്നാണു കാണുന്നത് എന്നു പറഞ്ഞിട്ടുണ്ടല്ലോ. അപ്രകാരം വില്ലേജ് ഓഫിസിൽ രേഖ ഉണ്ടെങ്കിൽ അതിന്റെ പകർപ്പെടുക്കണം. പഞ്ചായത്തുവഴി കയ്യേറി വീതി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പഞ്ചായത്തിൽ പരാതി കൊടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.