ADVERTISEMENT

കേക്കിനു പകരം ചക്കപ്പഴം മുറിച്ച് ജന്മദിനാഘോഷം! കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ. ചക്കക്കൂട്ടം കോ–ഓർഡിനേറ്റർ അനിൽ ജോസിന്റെ ജന്മദിനമാണ് ഇന്നലെ (മേയ് 31) ‘ചക്കക്കേക്ക്’ മുറിച്ച് ആഘോഷിച്ചത്. നാടൻ വരിക്ക ചക്കപ്പഴം കേക്കിന്റെ ആകൃതിയിൽ തയാറാക്കിയാണ് കേക്കിനു പകരം ഉപയോഗിച്ചത്. എറണാകുളം വൈറ്റിലയ്ക്കടുത്തുള്ള എരൂരിലെ മിത്രകുലത്തിലായിരുന്നു ആഘോഷം. കേരളത്തിൽ പ്ലാവ് കർഷകരെയും ചക്കയിൽനിന്ന് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നവരെയും കഴിക്കാൻ കൊതിയുള്ളവരെയും ഏകോപിപ്പിക്കുന്ന കൂട്ടായ്മയാണ് ചക്കക്കൂട്ടം. 2018 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ നിലവിൽ 40,000 അംഗങ്ങളുണ്ട്.

വാട്‌സാപ് ഗ്രൂപ്പില്‍നിന്നൊരു രാജ്യാന്തര കമ്പനി പിറക്കുക! അതും ചക്കയെ സ്‌നേഹിക്കുന്നവരുടെ വേറിട്ടൊരു വാട്‌സാപ് കൂട്ടായ്മയില്‍ നിന്ന്. പുതുമയാര്‍ന്ന സംരംഭങ്ങളിലൂടെ ലോകത്തിനുമുന്നില്‍ വിസ്മയം തീര്‍ത്ത അതേ കേരളത്തില്‍നിന്നുതന്നെയാണ് ഈ വേറിട്ട സംരംഭത്തിന്റെയും പിറവി. അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ഫാക്ടറിയില്‍നിന്ന് ചക്കയുടെ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. അതില്‍ നിങ്ങള്‍ ഇന്നോളം രുചിച്ചിട്ടില്ലാത്ത ഉല്‍പന്നങ്ങളും ഉള്‍പ്പെടും. 

എല്ലാം മാറ്റിമറിച്ചത് രാജ്യാന്തര ചക്ക ദിനം

2019 ഏപ്രില്‍ 21നാണ് ചക്കക്കൂട്ടം എന്ന പേരില്‍ എറണാകുളം സ്വദേശി അനില്‍ ജോസ് വാട്‌സാപ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പരിസ്ഥിതിസ്‌നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ അനില്‍ സമാനമനസ്‌കരായവരുടെ പലവിധ വാട്‌സാപ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് ചക്കയെ ഇഷ്ടപ്പെടുന്നവരുടെ ഈ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ചക്കവിഭവങ്ങള്‍ തയാറാക്കി ചക്കസൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.

നൂറോളം അംഗങ്ങളുമായി സജീവമായി പോകുന്നതിനിടയിലാണ് 2021ലെ രാജ്യാന്തര ചക്ക ദിനം ജൂലൈ 4ന് കടന്നുവരുന്നത്. അപ്പോഴേക്കും ഗ്രൂപ്പ് അഡ്മിനായി ആര്‍.അശോകിനെ ചുമതലപ്പെടുത്തി. അനില്‍ ജോസ് പക്ഷേ, ഇപ്പോഴും ചക്കക്കൂട്ടത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്.

അന്ന് 'മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീയില്‍' ചക്കക്കൂട്ടത്തിന്റെ വേറിട്ട കൂട്ടായ്മയെക്കുറിച്ചൊരു വാര്‍ത്ത വന്നു. തുടര്‍ദിവസങ്ങളില്‍ മറ്റു പല മാധ്യമങ്ങളും ഈ സവിശേഷ കൂട്ടുകെട്ടിനെ ഏറ്റുപിടിച്ചു. പിന്നീട് കണ്ടത് ഈ ഗ്രൂപ്പിലേക്ക് ചക്കയെ ഇഷ്ടപ്പെടുന്നവരുടെ ഒഴുക്കാണ്. അതില്‍ വിദേശത്തും സ്വദേശത്തുമുള്ളവരുണ്ടായിരുന്നു. ചക്കവിഭവങ്ങള്‍ തയാറാക്കുന്ന സാധാരണ വീട്ടമ്മമാര്‍ മുതല്‍ ലക്ഷങ്ങള്‍ മുടക്കി ചക്ക വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്ന ചെറുകിടസംരംഭകര്‍ വരെയുണ്ടായിരുന്നു. ഫലമോ, ഏതാനും ദിവസങ്ങള്‍ക്കകം ചക്കക്കൂട്ടം ഇരുനൂറിലേറെ പേരുടെ കൂട്ടമായി വളര്‍ന്നു. ഇവര്‍ക്കിടയില്‍ തുടര്‍ന്നുവന്ന ചര്‍ച്ചയാണ് ഇന്ന് വാട്‌സാപ് ഗ്രൂപ്പിന്റെ പേരിലൊരു രാജ്യാന്തര കമ്പനിയായി വളര്‍ന്നതിലേക്കെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT