ADVERTISEMENT

കന്നുകാലികളുടെയും ഓമന മൃഗങ്ങളുടെയും ചികിത്സയും ജനിതക ശ്രേണിയും പരിചരണവും തുടങ്ങി മൃഗചികിത്സയുടെയും പരിപാലനത്തിന്റെയും പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി സോഫ്റ്റ്‌വെയർ പുറത്തിറക്കി. മൃഗസംരക്ഷണ വകുപ്പിൽ ദീർഘകാലം ഡയറക്ടറായി സേവനമനുഷ്ടിച്ച ഡോ. എൻ.എൻ.ശശിയാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. 

‘Vet qure’ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആശുപത്രികളിൽ വളർത്തു മൃഗങ്ങളെ റജിസ്റ്റര്‍ ചെയ്യാം. ചികിത്സാ രേഖകൾ, നൽകിയ മരുന്നുകൾ, ലബോറട്ടറി പരിശോധനയുടെ വിവരങ്ങൾ മൃഗങ്ങളുടെ മുൻകാല അസുഖങ്ങൾ എന്നിവ ഈ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്താം. ഒരിക്കൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നീട് അസുഖം വന്നാൽ ഈ രേഖകൾ പരിശോധിക്കാൻ കഴിയും. മൃഗങ്ങൾക്കാവശ്യമായ തുടർചികിത്സയും, വാക്സിനേഷൻ ആവശ്യമായ തീയതിയും ഉടമസ്ഥരെ അറിയിക്കുകയും ചെയ്യും ഈ സോഫ്റ്റ്‌വെയർ. ഡോക്ടറുടെ ലഭ്യത, സമയം എന്നിവ മൃഗങ്ങളുടെ ഉടമസ്ഥർക്ക് മുൻകൂട്ടി അറിയാനും ബുക്ക് ചെയ്യാനും സാധിക്കും. അതുവഴി ആശുപത്രിയിലുള്ള അനാവശ്യ കാത്തിരിപ്പ് അരുമ മൃഗങ്ങളുടെ ഉടമകൾക്ക് ഒഴിവാക്കാം. 

dr-sasi
ഡോ. എൻ.എൻ.ശശി

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളുടെ അളവ്, സ്റ്റോക്ക് തീരുന്ന തീയതി, എക്സ്പെയറി ഡേറ്റ്, മരുന്നുകളുടെ ലഭ്യത തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താം. സ്റ്റോക് തീരുകയോ, മരുന്നിന്റെ കാലാവധി കഴിയുകയോ ചെയ്താൽ അലർട്ടുകൾ നൽകും. ഇത് മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തും. ജീവനക്കാരുടെ ഹാജർ, പ്രകടനം, ലീവ്, ആശുപത്രിക്കു വേണ്ടുന്ന ഉപകരണങ്ങൾ മറ്റ് വസ്തുക്കൾ, ചികിത്സയുടെ രസീത് തുടങ്ങി എല്ലാ വിവരങ്ങളും ഈ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്താൻ കഴിയും. കേരളത്തിൽ ഇത്തരം സോഫ്റ്റ്‌വെയർ ആദ്യമായാണ്.

ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്റ് Vet qureന് ലഭിച്ചിട്ടുണ്ട്. ഡോ. എൻ.എൻ.ശശിക്കൊപ്പം എം.എസ്. അർജുൻ, എം.എസ്. വിഷ്ണു എന്നിവരും ഈ സംരംഭത്തിന്റെ ഭാഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com