ADVERTISEMENT

സുഗന്ധവ്യഞ്‌ജന വിപണിയിൽ കാർഷികോൽപന്നങ്ങളുടെ വരവ്‌ നാമമാത്രം. കുരുമുളകിന്‌ ഓഫ്‌ സീസണായതിനാൽ ആകർഷകമായ വിലയ്‌ക്കു വേണ്ടി ഉൽപാദകരും മധ്യവർത്തികളും ചരക്കു പിടിക്കുന്നു. ദീപാവലി ഡിമാൻഡ് മുന്നിൽക്കണ്ടുള്ള വാങ്ങൽ പുരോഗമിച്ചതിനിടെ വരവ്‌ കുറഞ്ഞത്‌ നിരക്ക്‌ ഉയർത്താൻ ഉത്തരേന്ത്യക്കാരെ പ്രേരിപ്പിച്ചു. കൊച്ചിയിൽ മുളക്‌ വരവ്‌ 30 ടണ്ണിൽ ഒതുങ്ങി, അൺ ഗാർബിൾഡ്‌ 64,600 രൂപയായി കയറി. 

രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ വിൽപ്പനക്കാർ പിടിമുറുക്കി. ജപ്പാനിൽ റബറിൽ ദൃശ്യമായ വിൽപന സമ്മർദ്ദം ബാങ്കോക്കിൽ റെഡി ഷീറ്റിനെയും ബാധിച്ചു. സംസ്ഥാനത്ത്‌ തെളിഞ്ഞ കാലാവസ്ഥയിൽ റബർ ടാപ്പിങ് പുരോഗമിക്കുന്നു. വരും ദിനങ്ങളിൽ ചരക്കു വരവ്‌ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണു വ്യാപാര രംഗം. ഇതിനിടയിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 22,400 രൂപയിൽനിന്നും 21,700 വരെ താഴ്‌ന്നു.     

ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ നാളികേരോൽപന്ന വില ചാഞ്ചാടി. കൊപ്ര, ഉണ്ട കൊപ്ര വിലക്കയറ്റം കണ്ട്‌ ഉത്തരേന്ത്യകാർ രംഗത്തുനിന്ന് അൽപ്പം പിന്മാറിയത്‌ മുന്നേറ്റത്തിനു തടസമായി. ഉയർന്ന വില പ്രതീക്ഷിച്ച്‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടന്നു. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്‌ക്ക്‌ പ്രദേശിക ഡിമാൻഡ് ഉണ്ട്‌. 

ഹൈറേഞ്ചിൽ നിന്നുള്ള പുതിയ ഏലക്ക വരവ്‌ ലേല കേന്ദ്രങ്ങളിൽ ഇടപാടുകളുടെ വ്യാപ്‌തിയും വർധിച്ചു. ഉത്സവ വേളയായതിനാൽ ആഭ്യന്തര വാങ്ങലുകാർ രംഗത്തു സജീവം. വിളവെടുപ്പ്‌ മൂന്നു മാസം വൈകിയതിനാൽ വിപണികളിൽ സ്റ്റോക്ക്‌ കുറവാണ്‌. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 2658 രൂപയിലും ശരാശരി ഇനങ്ങൾ 2231 രൂപയിലും കൈമാറി. വലുപ്പം കൂടിയവയ്‌ക്ക്‌ കയറ്റുമതി ഡിമാൻഡ് ഉണ്ട്‌.

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 66,600
  • അൺഗാർബിൾഡ്‌ : 64,600
  • പുതിയ കുരുമുളക്‌ :  63,600

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 20,800-21,400
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌:  21,700
  • ഒട്ടുപാൽ: 14,000
  • ലാറ്റക്‌സ്‌: 13,300
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com