ADVERTISEMENT

നാളികേരോൽപ്പന്നങ്ങളുടെ വില ഉൽപാദകരുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ മുന്നേറിയില്ല. തമിഴ്‌നാട്ടിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നത്‌ മുൻനിർത്തി വ്യവസായികൾ കൊപ്ര സംഭരണം കുറച്ചു. മാർക്കറ്റ് ഓപ്പണിങ്‌ വേളയിൽതന്നെ മില്ലുകാർ വെളിച്ചെണ്ണ വില 200 രൂപ താഴ്‌ത്തിയത്‌ കാങ്കയത്ത്‌ കൊപ്രയെ സമ്മർദ്ദത്തിലാക്കി. എന്നാൽ കേരളത്തിൽ നാളികേരോൽപ്പന്നങ്ങളുടെ വില സ്റ്റെഡിയാണ്‌. നവരാത്രി- ദീപാവലി ഡിമാൻഡിൽ വെളിച്ചെണ്ണ പ്രതീക്ഷ നിലനിർത്തുന്നു.    

വിദേശ കുരുമുളക്‌ ഉത്സവ ഡിമാൻഡിൽ വിറ്റുമാറാനുള്ള നീക്കങ്ങൾ ഒരു വശത്ത്‌ പുരോഗമിച്ചു. ഇറക്കുമതി ചരക്ക്‌ ഉൽപാദന കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്‌ക്ക്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. എന്നാൽ വയനാട്‌, ഇടുക്കി, പത്തനംത്തിട്ട, കോട്ടയം ഭാഗങ്ങളിൽനിന്നുള്ള നാടൻ മുളക്‌ നീക്കം ചുരുങ്ങിയെന്ന്‌ വിപണി വൃത്തങ്ങൾ. ഉത്സവവേളയായതിനാൽ വില ഉയരുമെന്ന നിഗനമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. തുടർച്ചയായ നാലാം ദിവസവും അൺ ഗാർബിൾഡ്‌ കുരുമുളക്‌ 64,600 രൂപയിൽ വിപണനം നടന്നു. 

കാലാവസ്ഥ വ്യതിയാനത്തിനിടയിൽ റബർ ടാപ്പിങിന്‌ ഉൽപാദകർ തോട്ടങ്ങളിലേക്ക്‌ ശ്രദ്ധ തിരിച്ചെങ്കിലും പല ഭാഗങ്ങളിലും മഴ തിരിച്ചടിയായി. ഒരു വിഭാഗം ഉത്തരേന്ത്യൻ വ്യാപാരികൾ നവരാത്രിയോട്‌ അനുബന്ധിച്ച്‌ രംഗത്തുനിന്നും അകന്നത്‌ ഇടപാടുകളുടെ വ്യാപ്‌തി കുറച്ചു. കൊച്ചിയിൽ  ലാറ്റക്‌സ്‌ കിലോ 136 രൂപയിൽ സ്റ്റെഡി. നാലാം ഗ്രേഡ്‌ റബർ 210 രൂപയ്‌ക്ക്‌ ടയർ വ്യവസായികൾ ശേഖരിച്ചു. 

ഏലക്ക വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനൊപ്പം ലേലത്തിൽ ചരക്ക്‌ വരവ്‌ ഉയരുന്നു. വാരാന്ത്യം ലേലത്തിൽ ഒന്നര ലക്ഷം കിലോയ്‌ക്ക്‌ മുകളിൽ ഏലക്ക എത്തിയതിൽ ഏറിയ പങ്കും ഇടപാടുകാർ ശേഖരിച്ചു. ഉത്സവ സീസണായതിനാൽ രാജ്യത്തിന്റെ ഏതാണ്ട്‌ ഏല്ലാം ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുള്ളത്‌ മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കി. വരും ദിനങ്ങളിൽ ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ്‌ വാങ്ങലുകാർ.

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 66,600
  • അൺഗാർബിൾഡ്‌ : 64,600
  • പുതിയ കുരുമുളക്‌ :  63,600

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 550 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 20,200-20,800
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌:  21,000
  • ഒട്ടുപാൽ: 13,600
  • ലാറ്റക്‌സ്‌: 13,200
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com