ADVERTISEMENT

അവസാന നിമിഷ വാങ്ങലുകൾ വെളിച്ചെണ്ണയ്‌ക്കും ആവേശം പകർന്നു. ദീപാവലിയുടെ ഭാഗമായി ഭക്ഷ്യയെണ്ണ വിൽപന എറ്റവും ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ പാചകയെണ്ണ വിപണികളെല്ലാം ചൂടുപിടിച്ചു. വാങ്ങൽ താൽപര്യത്തിൽ വെളിച്ചെണ്ണ വില ഈ മാസം ഇതാദ്യമായി ഇന്നലെ നൂറു രൂപ ഉയർന്നത്‌ വരും ദിനങ്ങളിലും ഭേദപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കാം. മാസാരംഭ ഡിമാൻഡ് ശക്തമായാൽ മൊത്തവിപണി നിലവിലെ 19,400ൽനിന്നും അൽപം കൂടി ഉയരാൻ അവസരം ലഭിക്കും. എന്നാൽ ആ ഉണർവിനിടെ കൂടിയ വിലയ്‌ക്ക്‌ കൊപ്രയ്‌ക്കായി വ്യവസായികൾ മുന്നോട്ട്‌ വന്നാലെ പച്ചത്തേങ്ങയ്‌ക്കും കരുത്ത്‌ നിലനിർത്താനാകൂ. ഉത്സവകാല ഡിമാൻഡിൽ പാം ഓയിൽ വില ഒരു മാസക്കാലയളവിൽ 37 ശതമാനം വർധിച്ചപ്പോൾ കടുകെണ്ണ വില 29 ശതമാനം ഉയർന്നു, സൂര്യകാന്തിയും മികവിലാണ്‌. പാചകയെണ്ണ ഇറക്കുമതി ഡ്യൂട്ടി കഴിഞ്ഞ മാസം കുത്തനെ ഉയർത്തിയതാണ് വിലക്കയറ്റത്തിന്‌ കാരണം. ഭക്ഷ്യയെണ്ണയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഒക്‌ടോബറിലെ നാണയപ്പെരുപ്പം പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്താം.     

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള സുഗന്ധവ്യഞ്‌ജനങ്ങളുടെ നീക്കം ഇനി ഏതാനും ദിവസങ്ങളിൽ അൽപം കുറയും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അന്തർസംസ്ഥാന വ്യാപാരികൾ മുഖ്യ വിപണികളിൽ നിന്നും അകന്നത്‌ ഇടപാടുകളുടെ വ്യാപ്‌തിയെയും ബാധിക്കും. ദീപാവലി ആഘോഷങ്ങൾക്കു ശേഷം അടുത്ത വാരം അവർ രംഗത്ത്‌ തിരിച്ചെത്തുന്നതോടെ ഉൽപന്ന വിലകളിലും ഉണർവ്‌ പ്രതീക്ഷിക്കാം. അതേസമയം കുരുമുളകു ക്ഷാമം കണക്കിലെടുത്ത്‌ സ്റ്റോക്കിസ്റ്റുകൾ പുതിയ കച്ചവടങ്ങൾക്ക്‌ ഉത്സാഹിക്കുന്നുണ്ട്‌. മുളകുവില ഇന്ന്‌ വീണ്ടും 100 രൂപ വർധിച്ച്‌ 63,500 രൂപയായി.   

table-price2-oct-30

ഉൽപാദകമേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിന്‌ എത്തിയ ചരക്ക്‌ പൂർണമായി കൊത്തിപ്പെറുക്കാൻ ഇടപാടുകാർ മത്സരിച്ചു. ഈ മാസം വിവിധ ലേല കേന്ദ്രങ്ങളിൽ ഇതിനകം നടന്ന 43 ലേലങ്ങളിൽ നാലാം തവണയാണ്‌ വിൽപനയ്‌ക്ക്‌ വരുന്ന ചരക്ക്‌ ഇടപാടുകാർ മൊത്തമായി ശേഖരിക്കുന്നത്‌. ദീപാവലി ഡിമാൻഡും വിപണികളിലെ ചരക്ക്‌ ക്ഷാമവും വാങ്ങലുകാരെ ലേല കേന്ദ്രങ്ങളിലേക്ക്‌ ആകർഷിച്ചു. ലേലത്തിനു വന്ന 19,281 കിലോയും വിറ്റഴിഞ്ഞപ്പോൾ ശരാശരി ഇനങ്ങൾ കിലോ 2365 രൂപയിലും വലുപ്പം കൂടിയ ഇനങ്ങൾ 2618 രൂപയിലും ലേലം നടന്നു. ആഭ്യന്തര വാങ്ങലുകാർക്ക്‌ ഒപ്പം കയറ്റുമതി സമൂഹവും ലേലത്തിൽ സജീവമായിരുന്നു. വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനാൽ അടുത്ത വാരം മുതൽ ക്രിസ്‌മസിനുള്ള വാങ്ങലുകൾ സജീവമാകാൻ സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT