മുഹൂർത്ത വ്യാപാരത്തിൽ കുതിച്ച് കുരുമുളക് വില: ഇന്നത്തെ (01/11/24) അന്തിമ വില
Mail This Article
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ചു. അൺ ഗാർബിൾഡ് കുരുമുളക് 63,800 രൂപയിലും ഗാർബിൾഡ് മുളക് 65,800 രൂപയിലും വിപണനം നടന്നു. മൂഹൂർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്. പുതിയ വർഷം സമ്പൽസമൃദ്ധമാകുമെന്ന വിശ്വാസമാണ് മൂഹൂർത്ത വ്യാപാരത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുന്നത്. വെളിച്ചെണ്ണ മുഹൂർത്ത വ്യാപാരം വെകുന്നേരം ആറരയ്ക്കാണ്.
റബറിനു നേരിട്ട വിലത്തകർച്ച ഉൽപാദകരെ ആശങ്കയിലാക്കി. സംസ്ഥാനത്ത് ടാപ്പിങ് സീസണായതിനാൽ ഉൽപാദകകേന്ദ്രങ്ങളിൽനിന്നും കനത്തതോതിൽ ചരക്ക് വിൽപ്പനയ്‌ക്ക് ഇറങ്ങുമെന്ന നിലപാടിലാണ് വ്യവസായികൾ. നാലാം ഗ്രേഡ് ഷീറ്റ് വില ക്വിന്റെലിന് 200 രൂപ ഇടിഞ്ഞ് 17,800 രൂപയായി. വ്യവസായികൾ സീസൺ ആരംഭത്തിൽ ആഭ്യന്തര ഷീറ്റ് വില ഇടിച്ചത് ഉൽപാദകരെ സാമ്പത്തിക പ്രതിസന്ധിലാക്കുന്നു. രാജ്യാന്തര റബർ മാർക്കറ്റിലെ വിൽപ്പന സമ്മർദ്ദമാണ് ഇവിടെയും പ്രതിഫലിച്ചത്.