ADVERTISEMENT

പച്ച തേങ്ങ റെക്കോർഡ്‌ തലത്തിൽ നീങ്ങുന്നത്‌ കാർഷിക മേഖലയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാൽ ഇടനിലക്കാർ ഉയർന്ന വില നൽകി ചരക്ക്‌ ശേഖരിക്കാൻ ഉത്സാഹിച്ചു. നഗര പ്രദേശങ്ങളിൽ കിലോ 70 രൂപയ്‌ക്ക്‌ വരെ വിൽപ്പന നടക്കുന്നതിനാൽ വലിയോരു പങ്ക്‌ കർഷകർ മൂപ്പ്‌ എത്തിയ കുലകൾ വിളവെടുത്ത്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ നാളികേര സീസൺ ജനുവരി -ഫെബ്രുവരിയിലാണ്‌, വരവ്‌ ശക്തിയാർജിക്കാൻ ഇനിയും രണ്ട്‌ മാസത്തിലേറെ കാത്തിരിക്കേണ്ടി വരും. ലഭ്യത ചുരുങ്ങിയത്‌ കണ്ട്‌ മില്ലുകാർ കൊപ്രയ്‌ക്ക്‌ കൂടിയ വില വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. വൃശ്‌ചികം അടുത്തതിനാൽ മണ്ഡലകാല ഡിമാൻറ് കൂടി നാളികേരത്തിന്‌ അനുഭവപ്പെടുമെന്നത്‌ മുന്നേറ്റ സാധ്യതകൾ ഇരട്ടിപ്പിക്കും. എണ്ണയ്‌ക്ക്‌ ഇന്ന്‌ 100 രൂപ ഉയർന്നപ്പോൾ കൊപ്രയ്‌ക്ക്‌ 150 രൂപ വർധിച്ചു.    

ജാതിക്ക ലഭ്യത ചുരുങ്ങിയതോടെ നിരക്ക്‌ ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ഇടപാടുകാർ താൽപര്യം കാണിച്ചു. കറിമസാല വ്യവസായികളാണ്‌ രംഗത്ത്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. കാർഷിക മേഖലയിൽ സ്‌റ്റോക്ക്‌ ചുരുങ്ങിയതിനാൽ വിപണികളിൽ വരവ്‌ നാമമാത്രമായി. ഉത്തരേന്ത്യൻ ആവശ്യം ദീപാവലിക്ക്‌ ശേഷവും ശക്തമെന്ന്‌ വിപണി വൃത്തങ്ങൾ. ഹൈറേഞ്ച്‌ ജാതിക്ക തൊണ്ടൻ കിലോ 340 രൂപയിലും പരിപ്പ്‌ 630 രൂപയിലും വ്യാപാരം നടന്നു. മികച്ചയിനം ചരക്ക്‌ സംഭവിക്കാൻ കയറ്റുമതിക്കാരും ഉത്സാഹിക്കുന്നുണ്ട്‌. 

market-price-05-11

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാർ മികച്ചയിനം ഏലക്കയെ കൈപിടിച്ച്‌ ഉയർത്തി. നെടുങ്കണ്ടത്തും ശാന്തൻപാറയിലുമായി നടന്ന രണ്ട്‌ ലേലങ്ങളിൽ മൊത്തം 64,336 കിലോ ചരക്ക്‌ വന്നതിൽ 63,178 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങളുടെ വില നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും കിലോ 4000 രൂപയ്‌ക്ക്‌ മുകളിൽ ഇടം പിടിച്ചു, ശരാശരി ഇനങ്ങൾ 2400 രൂപ റേഞ്ചിലാണ്‌ നീങ്ങുന്നത്‌. ആഭ്യന്തര വിപണിയിൽ നിന്നും ഏലത്തിന്‌ ആവശ്യക്കാരുണ്ട്‌. 

English Summary:

Witnessing a surge in coconut, copra, nutmeg, and cardamom prices in India? Explore the factors driving this agricultural market trend and the potential impact on consumers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com