ADVERTISEMENT

പുതുതായി രൂപീകരിച്ച ജൈവകൃഷി മിഷനിലൂടെ കേരളത്തിൽ പ്രകൃതിക്കൃഷി വ്യാപകമാക്കുമെന്നു കൃഷിമന്ത്രി പി.പ്രസാദ്. ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റം മുഖ്യപ്രമേയമാക്കിയ കർഷകശ്രീ വാർഷികപ്പതിപ്പ് പ്രകൃതിക്കർഷകനായ ഓമനകുമാറിനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആന്ധ്രയിലെ പ്രകൃതിക്കൃഷി രീതിയെക്കുറിച്ച് കൃഷിയിടങ്ങൾ സന്ദർശിച്ചു കൃഷിരീതികൾ നേരിട്ടു മനസ്സിലാക്കി അവതരിപ്പിച്ച കർഷകശ്രീ വാർഷിക പതിപ്പ് കർഷകർക്ക് വഴികാട്ടിയാകുമെന്നും ആന്ധ്രയിലെ പ്രകൃതിക്കൃഷി മുന്നേറ്റം താൻ നേരിട്ടു കണ്ടു മനസ്സിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാരതീയ പ്രകൃതിക്കൃഷി പദ്ധതി കേരളത്തിൽ രണ്ടു വർഷമായി നടപ്പാക്കിവരികയാണ്.  ആന്ധ്രയിൽനിന്നുള്ള സംഘത്തെ കേരളത്തിൽ കൊണ്ടുവന്ന് കർഷകർക്ക് പരിശീലനം നൽകുന്ന ജൈവ കൃഷി മിഷൻ പരിപാടിക്ക് തുടക്കംകുറിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ മിഷൻ രൂപത്തിൽ നടപ്പിലാക്കുന്ന കാർഷിക പദ്ധതിക്ക് വലിയ ഊർജം നൽകുന്ന ഒന്നായിരിക്കും കർഷകശ്രീയുടെ വാർഷികപ്പതിപ്പെന്നും അദ്ദേഹം പറഞ്ഞു. 

പാരമ്പര്യ കൃഷി ആചാര്യന്മാരായ കെ.വി.ദയാൽ, ഡോ. എൻ.പുണ്യമൂർത്തി, ഡോ. ഖാദർവാലി എന്നിവരുമായുള്ള അഭിമുഖങ്ങളും വാർഷികപ്പതിപ്പിലുണ്ട്. 

English Summary:

Kerala Expands Natural Farming with New Organic Farming Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com