ADVERTISEMENT

രാജ്യാന്തര റബർ വിപണിയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേസമയം വാരാന്ത്യമായതിനാൽ ഫണ്ടുകൾ പുതിയ ബാധ്യതകൾക്ക്‌ ഉത്സാഹിച്ചില്ല. ഒസാക്കയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഡിസംബർ അവധിയിൽ കവറിങ്ങിന്‌ പ്രകടിപ്പിച്ച തിടുക്കം കണ്ട്‌ ബാങ്കോക്കിൽ ഷീറ്റ്‌ വില ഉയർന്നു. ഇന്ത്യൻ റബറിൽ ഇന്ന്‌ കാര്യമായ ചാഞ്ചാട്ടം ദൃശ്യമായില്ല. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ്‌ 195 രൂപയിലും അഞ്ചാം ഗ്രേഡ്‌ 192 രൂപയിലും വിപണനം നടന്നു. കാലാവസ്ഥ മാറ്റം മുൻ നിർത്തി മധ്യകേരളത്തിലെ സ്റ്റോക്കിസ്റ്റുകൾ ഷീറ്റ്‌ വിൽപനയ്‌ക്ക്‌ ഇറക്കുന്നുണ്ട്‌. 

തമിഴ്‌നാട്ടിലെ മില്ലുകാർ ഇന്ന്‌ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും അതിന്‌ അനുസൃതമായി കൊപ്ര വില വർധിപ്പിക്കാൻ വ്യവസായികൾ തയാറായില്ല. കൈവശമുള്ള എണ്ണ പരമാവധി ഉയർന്ന വിലയ്‌ക്ക്‌ വിറ്റുമാറാനുള്ള ശ്രമങ്ങളാണ്‌ കാങ്കയത്തെ മില്ലുകാർ നടത്തിയത്‌. വാരാന്ത്യമായതോടെ അയ്യപ്പ ഭക്തരിൽനിന്നും നാളികേരത്തിനു കൂടുതൽ അന്വേഷണങ്ങളെത്തിയത്‌ പൊള്ളാച്ചി, ഉദുമൽപേട്ട വിപണികളിൽ പച്ചത്തേങ്ങ ഉയർന്ന വിലയിൽ കൈമാറാൻ കാരണമായി. കൊച്ചി, മലബാർ മേഖലകളിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മാറ്റമില്ല. 

table-price2-dec-6

ഇടുക്കി മഹിള കാർഡമത്തിൽ ഇന്ന്‌ വിൽപ്പനയ്‌ക്ക്‌ എത്തിയ ഏലക്കയിൽ ഏറിയ പങ്കും വിറ്റഴിഞ്ഞു, ഇന്നലെ ലേലത്തിന്‌ ഇറങ്ങിയ ചരക്ക് മുഴുവനായി കൊത്തിപ്പെറുക്കാൻ വാങ്ങലുകാർ മത്സരിച്ചിരുന്നു. വിളവെടുപ്പ്‌ വേളയിലും ഏലക്കയോട്‌ ഇടപാടുകാർ കാണിക്കുന്ന അമിതാവേശം കണക്കിലെടുത്താൽ ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകളിൽ കരുതൽ ശേഖരം കുറയുന്നതായി വേണം അനുമാനിക്കാൻ. ഉത്സവകാല ഡിമാൻഡും വിവാഹ സീസണും ഏലത്തിനുള്ള ആവശ്യം ഇരട്ടിപ്പിച്ചു. വിദേശ ഓർഡറുകൾ കരസ്ഥമാക്കിയ കയറ്റുമതിക്കാരും ചരക്ക്‌ സംഭരിച്ചു. ലേലത്തിനു വന്ന 46,740 കിലോഗ്രാം ഏലക്കയിൽ 46,476 കിലോയും കൈമാറി. ശരാശരി ഇനങ്ങൾ കിലോ 2943 രൂപയിലും മികച്ചയിനങ്ങൾ 3400 രൂപയിലും ഇടപാടുകൾ നടന്നു.  

English Summary:

Indian Rubber Market Holds Steady Despite International Interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com