ADVERTISEMENT

മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മ‌കൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ തിരികെ ലഭിക്കും. പരമാവധി പലിശ സബ്‌സിഡി 2 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാർഡ് ലഭിക്കാൻ പ്രദേശത്തെ സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

English Summary:

Kisan Credit Card Now Available for Livestock Farmers in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com