റൺ ഫോർ മിൽക്ക്; തലശ്ശേരിയിൽ ബീച്ച് റൺ നടത്തി ക്ഷീരവികസന വകുപ്പ്
Mail This Article
പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ബീച്ച് റൺ സംഘടിപ്പിച്ച് കണ്ണൂർ ക്ഷീരവികസന വകുപ്പ്. കണ്ണൂർ തലശ്ശേരി ബ്ലോക്ക് തല ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘നമ്മുടെ പാല്‍ നാടിന്റെ നന്മയ്ക്ക്’ എന്ന ആശയപ്രചരണത്തിനായി നടന്ന ബീച്ച് റണ്‍ മുഴുപ്പിലങ്ങാട് ബീച്ചിൽ നടന്നു.
പാലും പാലുൽപന്നങ്ങളും നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സമൂഹത്തെ ബോധവൽകരിക്കാനും ഗുണനിലവാരം ഉറപ്പുവരുത്തിയ പാലുൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബീച്ച് റൺ നടത്തിയത്. പാലുൽപാദനത്തിൽ ഗുണനിലവിവരം ഉറപ്പാക്കുന്നതിനായുള്ള ക്ഷീരകർഷക തലത്തിലുള്ള മീറ്റിങ്ങുകൾ, ബോധവൽകരണ പരിപാടികൾ, മോട്ടിവേഷൻ ക്ലാസുകൾ, ശുദ്ധമായ പാൽ ഉൽപാദന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെ സമഗ്രമായ ആശയ പ്രചരണമാണ് പരിപാടി ലക്ഷ്യംവച്ചത്. ഈ രീതിയിൽ ഒരാശയം മുൻനിർത്തി ബീച്ച് റൺ സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.