ചീരവിത്ത് ശേഖരിക്കാം, ഈസിയായി
Mail This Article
×
അരി എടുക്കാനുള്ള ചീരയ്ക്ക് പകുതി വളർച്ച എത്തുന്നതു മുതൽ അൽപാൽപം പൊട്ടാഷ് കൊടുക്കണം. നല്ലവണ്ണം പൂവിടാൻ പൊട്ടാഷ് കൂടിയേ തീരൂ. ഒറ്റയടിക്ക് കൊടുക്കാതെ ദിവസവും ചെറിയ ഡോസ് ആയി കൊടുത്താൽ മണ്ണിലുള്ള സൂക്ഷ്മാണുക്കളെ അത് കാര്യമായി ബാധിക്കില്ല. ഓരോ ടീസ്‌പൂൺ വീതം കരിയിലച്ചാരം ഒരു 5-8 ദിവസം കൊടുത്താൽ മതിയാകും. ചീര പൂത്തു കഴിയുമ്പോൾ തീരെ ചെറിയ ഇലകൾ ഒഴികെയുള്ളവ എടുത്തു കറി വയ്ക്കുക. ഇലകൾ നിർത്തുന്നതുകൊണ്ടു ചില പ്രശ്നങ്ങൾ വേറെയും ഉണ്ട്. അരി മൂപ്പെത്തിക്കഴിയുമ്പോൾ പൂക്കൾ ഗ്രേ കളർ ആകും. താഴെയുള്ള ശാഖകളിലെ പൂക്കളാണ് ആദ്യം മൂക്കുന്നത്. അങ്ങനെയുള്ള ശാഖകൾ ചെത്തിയെടുത്ത് അതിലുള്ള എല്ലാ ഇലകളും നുള്ളി മാറ്റുക. എന്നിട്ട് പൂ അടർത്തി എടുക്കുക. ഈ പൂക്കൾ കൈകൊണ്ടു തിരുമ്മിയാൽ 90% അരിയും അപ്പോൾ തന്നെ ലഭിക്കും. ബാക്കി വരുന്ന പൂക്കൾ തണലത്തുണക്കി വീണ്ടും തിരുമ്മിയാൽ അൽപം അരി കൂടി കിട്ടും. അരി വായു കടക്കാതെ ഒരു ചെറിയ കുപ്പിയിലോ സിപ്പ് പൗച്ചിലോ ആക്കി ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിച്ചാൽ വളരെക്കാലം കേടു കൂടാതെ ഇരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.