ADVERTISEMENT

കോവൽ പ്രത്യേകതയുള്ള വെള്ളരിവർഗവിളയാണ്. മറ്റു വെള്ളരിവർഗവിളകളുടെ വിത്തുകൾ നടുമ്പോൾ കോവലിൽ തണ്ടുകളാണ് നടീല്‍വസ്തു.  അതിനാൽ നന്നായി കായ്ക്കുന്ന ചെടികളുടെ തണ്ടുകൾതന്നെ നടണം. നടുന്നതിനു തണ്ട് എടുത്തത് കായ്ഫലം ഒട്ടും ഇല്ലാത്ത ചെടികളിൽനിന്നാണെങ്കിൽ പുതിയ ചെടിയിലും കായ്കൾ വിരളമാകും. ചെടിയിൽ എഗ് അമിനോ ആസിഡ് – 4 മില്ലി ഒരു ലീറ്റർ വെള്ളത്തില്‍ എന്ന തോതിൽ എടുത്ത് ഇലകളിൽ തളിച്ചുകൊടുത്താൽ പൂക്കൾ ഉണ്ടാകുകയും കായ് പിടിക്കുകയും ചെയ്യും. ആൺ–പെൺചെടികൾ രണ്ടായി കാണുന്ന സ്വഭാവം കൂടി കോവലിനുള്ളതിനാൽ പെൺചെടികളിൽ മാത്രമേ കായ്പിടിക്കൂ. അതിനാലാണ് നടാനുള്ള തണ്ട് കായ്പിടിത്തം ഉള്ള ചെടികളിൽനിന്ന് ശേഖരിക്കണം എന്നു  നിർദേശിക്കുന്നത്.

English summary: Tip for Ivy Gourd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com