ADVERTISEMENT

റംബുട്ടാന്‍, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്‌നാമില്‍നിന്ന് പുതിയ അതിഥിയായി ഗാക് ഫ്രൂട്ട്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ പഴങ്ങള്‍ പാഷന്‍ ഫ്രൂട്ടിനു സമാനമാണ്. അങ്കമാലി അയ്യമ്പുഴ പഞ്ചായത്ത്, അമലാപുരം പുന്നയ്ക്കല്‍ ജോജോ മൂന്നു വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി വിജയകരമാണ്.

gac

കീട രോഗബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതും ഈ കൃഷിയെ ആകര്‍ഷകമാക്കും. കേരളത്തിന്റെ കാലാവസ്ഥയ്ക്കും അനുയോജ്യം. ഇലകള്‍ പച്ചക്കറിയായും ഉപയോഗിക്കാം. നേരിയ ചവര്‍പ്പ് രുചിയുണ്ടെങ്കിലും വിറ്റാമിന്‍ സി, പലതരം മൂലകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗാക് പഴം. ഒരു പഴം ഏകദേശം 900 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുണ്ട്. ജ്യൂസ്, അച്ചാര്‍, സോസ് തുടങ്ങി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉത്തമായതിനാല്‍ നല്ല വിപണിസാധ്യതയുള്ള പഴമാണ് ഗാക്.

English summary: Gac Fruit in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com