ADVERTISEMENT

പച്ചക്കറിക്കൃഷിയിൽ കൂടുതൽ വിളവും വരുമാനവും നേടാൻ വിളവുശേഷിയും കീട, രോഗ പ്രതിരോധശക്തിയുമേറിയ സങ്കരയിനങ്ങൾ ഉപയോഗിക്കുന്നതാണു നല്ലത്. സങ്കരയിനങ്ങൾ കൃഷി ചെയ്യാൻ കർഷകർക്കു താൽപര്യമുണ്ടെങ്കിലും വിത്തുകൾ വേണ്ടത്ര ലഭ്യമല്ലാത്തതു തടസ്സമാകുന്നു. വിത്തുൽപാദനത്തിനു കർഷകർ മുൻകയ്യെടുത്താൽ സങ്കരയിനം പച്ചക്കറിവിത്തുകൾ സുലഭമാക്കാം. അതിലൂടെ നല്ല ആദായവും നേടാം.

കൃഷി, വിത്തിനു വേണ്ടി

യോജ്യമായ സ്ഥലം: സ്ഥലം തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥ നിർണായകം. വിത്ത് ഉണക്കി സൂക്ഷിക്കേണ്ടതിനാൽ താരതമ്യേന വരണ്ട കാലാവസ്ഥയുള്ള പ്രദേശമാണ് ഏറ്റവും യോജ്യം. വളക്കൂറുള്ളതും വെള്ളം വാർന്നുപോകുന്നതുമായ സ്ഥലത്തു നന്നായി സൂര്യപ്രകാശം ലഭിക്കുകയും വേണം.

വിളയും ഇനവും: ഓരോ നാട്ടിലും പ്രിയപ്പെട്ട വിളയും ഇനവും വ്യത്യാസപ്പെട്ടിരിക്കും. അതനുസരിച്ചു വിളയും ഇനവും തിരഞ്ഞെടുത്തു കൃഷി ചെയ്യാം.

വിള പരിപാലനം

വിത്തുൽപാദനത്തിനുള്ള കൃഷിയിൽ കൂടുതൽ ശ്രദ്ധയും പരിചരണവും വേണം. വിത്ത് ഇടുന്ന സമയം മുൻകൂട്ടി തീരുമാനിക്കണം. വിത്തു പാകമാകുന്ന സമയം വേനൽക്കാലവുമായി ചേർന്നു വരുന്നതാണു നല്ലത്. കൃത്യമായ ഇടയകലത്തിൽ വേണം വിത്തു പാകാൻ. തിരഞ്ഞെടുക്കുന്ന വിത്തിനങ്ങളുടെ ജനിതകശുദ്ധി ഉറപ്പാക്കണം. രണ്ടിനങ്ങളുടെ കൃഷി ഒരേ സമയത്തു നടത്തുമ്പോൾ സുരക്ഷിത അകലം പാലിച്ചിരിക്കണം. വിളയുടെ പരാഗണസ്വഭാവമനുസരിച്ച് അകലം വ്യത്യാസപ്പെടുത്തണം. തൊട്ടടുത്ത കൃഷിയിടത്തിലൊന്നും തന്നെ മറ്റിനം പച്ചക്കറികൾ കൃഷി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ചില പച്ചക്കറിയിനങ്ങളുടെ ജനിതകശുദ്ധിയുള്ള വിത്തു ലഭിക്കുന്ന സ്ഥലങ്ങൾ ചുവടെ:

vegetable-seed-availability

English summary: Vegetable Seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com