മികച്ച വിളവിന് തക്കാളിക്കു വേണം പ്രൂണിങ്: നേട്ടങ്ങളേറെ
Mail This Article
1. പൊതുവെ തക്കാളിയിലെ ഒട്ടുമിക്ക കീടങ്ങളുടെയും അസുഖങ്ങളുടെയും ഒക്കെ തുടക്കം ഇലകളിൽനിന്നു തന്നെയാണ് വെള്ളീച്ചയും ചിത്രകീടവും ഇലകളെ ആക്രമിക്കുന്നു ചിത്രകീടത്തിന്റെ സമാന സ്വഭാവമുള്ള tuta worm , pinworm എന്ന പുഴുക്കൾ കായ്കളുടെ മുഖ്യ ശത്രുവാണ്. ഇലയെയും കായ്കളെയും തണ്ടിനെയും ഒക്കെ ആക്രമിക്കും. ഇലകൾ കുറയുന്നതനുസരിച്ച് ഇവയുടെ ആക്രമണവും കുറയുന്നു.
2. ഇലകൾ പ്രൂൺ ചെയ്യുമ്പോൾ കായ്കൾക്ക് വൃത്തിയും വലുപ്പവും ഉണ്ടാകുന്നു.
3. വെയിലും വായൂസഞ്ചാരവും കൂടുതൽ ഉണ്ടാകുന്നു. ഇത് പൂവിടാനും പരാഗണം നടക്കാനും സഹായിക്കും.
ചെടിയുടെ വളർച്ചയ്ക്ക് അനുസരിച്ച് താഴത്തെ മൂപ്പുള്ള ഇലകളും അനാവശ്യ ശിഖരങ്ങളും മുറിച്ചുമാറ്റണം.
ശ്രദ്ധിക്കേണ്ടത്: പ്രൂൺ ചെയ്യുന്നത് നല്ലതുതന്നെ. നല്ല വളർച്ചയും ആരോഗ്യവും ഉള്ള ചെടികളിലാണ് പ്രൂണിങ് നടത്തേണ്ടത്. ആരോഗ്യവും വളർച്ചയും ഇല്ലാത്ത ചെടികൾ പ്രൂൺ ചെയ്‌താൽ ചിലപ്പോൾ ചെടിയുടെ ഉള്ള കരുത്തുകൂടി നഷ്ടപ്പെടും.
English summary: 3 Benefits of Pruning Tomato Plants