കേരളത്തിലെ ഫലവൃക്ഷത്തോട്ടത്തിലേക്ക് ഇനി ഗ്രീൻ സപ്പോട്ടയും
Mail This Article
സപ്പോട്ട കുടുംബത്തിൽനിന്നു ഫലവർഗപ്രേമികൾ കണ്ടെത്തിയ വൃക്ഷമാണ് ഗ്രീൻ സപ്പോട്ട അഥവാ പൗട്ടേറിയ വിരിഡിസ്. പലർക്കും പരിചിതമായ മേമി സപ്പോട്ടയുടെ അടുത്ത ബന്ധു. മെക്സിക്കോയിലും മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ നിത്യഹരിതവൃക്ഷം പൊതുവെ 12 മുതൽ 24 മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെ ഇളംശിഖരങ്ങൾക്ക് തവിട്ടുനിറത്തിലുള്ള രോമങ്ങളുണ്ടാവും.
ശരാശരി 12.3 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള വലിയ ഫലങ്ങളാണിതിനുള്ളത്. പുറംതോടിനു പച്ചയോ മഞ്ഞയോ നിറം പ്രതീക്ഷിക്കാം. എന്നാൽ ഉൾഭാഗം തവിട്ടുകലർന്ന ഓറഞ്ചുനിറമായിരിക്കും. നേരിട്ടു ഭക്ഷിക്കുന്നതിനും ഷേക്ക് ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. മധുരമേറിയ ഉൾക്കാമ്പ് മാത്രമല്ല, വിത്തുകളും ഭക്ഷ്യയോഗ്യമാണ്.
(ചിത്രങ്ങള്‍ക്കു കടപ്പാട്: വെളിയത്ത് ഗാർഡൻസ്, മഞ്ഞപ്പെട്ടി. ഫോൺ: 7510177770)