കശുമാങ്ങാനീര്, തേങ്ങാവെള്ളം, ജാതിക്കാത്തോട്, കൂഴച്ചക്ക, പൈനാപ്പിൾകൂഞ്ഞ് വെറുതെ കളയണ്ട; വിനാഗിരിയുണ്ടാക്കാം വീട്ടിൽത്തന്നെ
Mail This Article
×
കശുമാങ്ങാനീര്, തേങ്ങാവെള്ളം, ജാതിക്കാത്തോട്, കൂഴച്ചക്ക, പൈനാപ്പിൾകൂഞ്ഞ്, ചാമ്പയ്ക്ക, പാളയംകോടൻ പഴം എന്നിവയെല്ലാം വിനാഗിരി നിർമിക്കാൻ യോജ്യമാണ്. ഒരു കിലോ പഴത്തിന്, ഒന്നേകാൽ ലീറ്റർ വെള്ളം തിളപ്പിച്ച്, പഴം ചേർത്ത് വാങ്ങിവയ്ക്കുക. തണുക്കുമ്പോൾ അര ടീസ്പൂൺ യീസ്റ്റും 400 ഗ്രാം പഞ്ചസാരയും ചേർത്ത് മൂടിക്കെട്ടി വയ്ക്കുക. 7–10 ദിവസങ്ങൾക്കുശേഷം, അരിച്ചെടുത്ത് 250 മില്ലി വിനാഗിരി ചേർത്ത് 2 ആഴ്ചകൂടി മൂടി വയ്ക്കുക. രണ്ടാഴ്ചയ്ക്കുശേഷം അരിച്ചെടുത്ത് നീളമുള്ള കുപ്പികളിൽ സൂക്ഷിക്കാം. അച്ചാറിൽ ചേർക്കാനും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാനും ഉപയോഗിക്കാം.
English summary: How To Make Fruit Vinegar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.